ഗുരുവായൂര്‍ ദേവസ്വം ഐടി റിട്ടേണ്‍ ഫയല്‍ ചെയ്യും
ഗുരുവായൂര്‍: വാര്‍ഷിക ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനും ആദായനികുതി ആനുകൂല്യത്തിന് അപേക്ഷ നല്‍കുന്നതിനും ഗുരുവായൂര്‍ ദേവസ്വം തീരുമാനിച്ചു.
മെയ് ഒമ്പതിന് നടക്കുന്ന ദേവസ്വം മാനേജിംഗ് കമ്മിറ്റിയുടെ യോഗത്തില്‍ ഇതുസംബന്ധിച്ച ഔപചാരിക തീരുമാനമെടുക്കുമെന്ന് കമ്മിറ്റി ചെയര്‍മാന്‍ കെ. വേലായുധന്‍ നമ്പ്യാര്‍ പറഞ്ഞു. ഐടി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നത് അനൗപചാരികമായി ദേവസ്വം മാനേജ്മെന്റ് അംഗീകരിച്ചിട്ടുണ്ട്.
ദേവസ്വം അക്കൗണ്ടുകള്‍ ഓഡിറ്റ് ചെയ്യുന്നതിനും റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനും തിരുവനന്തപുരം ആസ്ഥാനമായ ഒരു ചാര്‍ട്ടേഡ് അക്കൗണ്ടന്റെ സ്ഥാപനത്തെ ചുമതലപ്പെടുത്തുമെന്ന് വേലായുധന്‍ നമ്പ്യാര്‍ നമ്പ്യാര്‍ പറഞ്ഞു.












Click it and Unblock the Notifications