ഐ ഗ്രൂപ്പ് എംഎല്‍എമാര്‍ രാജിക്കത്ത് നല്‍കുന്നു
തിരുവനന്തപുരം: ഐ ഗ്രൂപ്പ് എംഎല്‍എമാരുടെ സ്പീക്കര്‍ക്കുള്ള രാജിക്കത്ത് കെ. കരുണാകരന് നല്‍കുന്നു. ചൊവ്വാഴ്ചയോടെ 11 എംഎല്‍എമാരും രാജിക്കത്ത് കരുണാകരന് കൈമാറാനാണ് തീരുമാനം.
എം. പി. ഗംഗാധരന്‍, ഡി. സുഗതന്‍, പി. ശങ്കരന്‍, ടി. യു. രാധാകൃഷ്ണന്‍, എം. എ. ചന്ദ്രശേഖരന്‍, ശോഭനാ ജോര്‍ജ്, മാലേത്ത് സരളാദേവി, എന്‍. ഡി. അപ്പച്ചന്‍, ടി. വി. ചന്ദ്രമോഹന്‍, രാധാരാഘവന്‍ എന്നിവരുടെ സ്പീക്കര്‍ക്കുള്ള കത്തുകളാണ് കരുണാകരന് കൈമാറുന്നത്. സ്പീക്കര്‍ക്ക് നല്‍കേണ്ട രാജിക്കുള്ള എല്ലാ വ്യവസ്ഥകളും പാലിച്ചാണ് കത്ത് നല്‍കുന്നത്.
ഏതാനും പേര്‍ രാജിക്കത്ത് കരുണാകരന് കൈമാറിയിട്ടുണ്ടെന്നും ബാക്കിയുള്ളവര്‍ അടുത്ത ദിവസങ്ങളില്‍ രാജിക്കത്ത് നല്‍കുമെന്നാണ് ഐ ഗ്രൂപ്പ് നേതൃത്വം പറയുന്നത്. ഇ. എം. അഗസ്തി നേരത്തെ തന്നെ രാജിക്കത്ത് കരുണാകരന് നല്‍കിയിട്ടുണ്ടെന്ന് ഐ ഗ്രൂപ്പ് നേതൃത്വം പറഞ്ഞു. മന്ത്രി എന്‍. ശക്തനും രാജിക്കത്ത് നല്‍കുമെന്നാണ് ഗ്രൂപ്പ് നേതൃത്വം പറയുന്നത്. എന്നാല്‍ ഇവരാരും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
എംഎല്‍എമാരുടെ രാജി സംബന്ധിച്ച് 29നുള്ളില്‍ കെ. കരുണാകരന്‍ തീരുമാനമെടുക്കും. എംഎല്‍എമാരുടെ രാജി സ്പീക്കര്‍ക്ക് നല്‍കുകയാണെങ്കില്‍ അവര്‍ മെയ് ഒന്നിന് നടക്കുന്ന കണ്‍വെന്‍ഷനില്‍ പങ്കെടുക്കും.












Click it and Unblock the Notifications