വി. എസ് രാജി വക്കണം: കൊടിക്കുന്നില്‍
കണ്ണൂര്‍: പ്രവേശന പരീക്ഷകളില്‍ മലപ്പുറത്തെ വിദ്യാര്‍ത്ഥികള്‍ മുന്നിലെത്തുന്നത് ചോദ്യക്കടലാസ് ചോരുന്നതുകൊണ്ടാണെന്ന ആരോപണമുന്നയിച്ച പ്രതിപക്ഷനേതാവ് വി. എസ് അച്യുതാനന്ദന്‍ രാജി വയ്ക്കണമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി കൊടിക്കുന്നില്‍ സുരേഷ് ആവശ്യപ്പെട്ടു.
നിരുത്തരവാദപരവും മുസ്ലീംവിദ്യാര്‍ത്ഥികളെ ഉന്നം വച്ചുള്ളതുമായ പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയാന്‍ വി.എസ് തയ്യാറാകണം. ആരോപണം തെളിയിക്കാന്‍ തെളിവുകള്‍ ഹാജരാക്കിയാല്‍ ഇതെക്കുറിച്ച് അന്വേഷണം നടത്താം. വി.എസിന്റെ പ്രസ്താവനയെക്കുറിച്ച് സിപിഎം നിലപാട് വ്യക്തമാക്കണം.
പറശ്ശിനിക്കടവില്‍ അമ്യൂസ്മെന്റ് പാര്‍ക്കു വരുന്നതിനെക്കുറിച്ച് അറിയില്ലെന്നാണ് വി. എസ് പറയുന്നത്. സിപിഎമ്മില്‍ നടക്കുന്നതെന്തെന്ന് അദ്ദേഹം അറിയുന്നില്ലെന്നാണ് തോന്നുന്നത്. പ്ലാച്ചിമടയില്‍ കൊക്കക്കോളക്കെതിരെ സമരം നടത്തുന്ന സിപിഎം പറശിനിക്കടവില്‍ ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കാനൊരുങ്ങുകയാണ് ചെയ്യുന്നത്.
ദിനേശ് ബീഡി തൊഴിലാളികളുടെ സമരം സിപിഎമ്മിന്റെ കണ്ണ് തുറപ്പിക്കണം. വ്യാജപ്രചരണങ്ങള്‍ നടത്തി സമരം പൊളിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകളെ പഴിചാരി രക്ഷപ്പെടാനുളള സിപിഎം ശ്രമം ഉപേക്ഷിക്കണമെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.












Click it and Unblock the Notifications