Get Updates
Get notified of breaking news, exclusive insights, and must-see stories!

അടുത്ത ഭരണത്തില്‍ തങ്ങളുണ്ടാകും: മുരളി

കോഴിക്കോട്: ഏതാനും മാസങ്ങള്‍ മാത്രമാണ് ഇനി യുഡിഎഫ് ഭരണമുള്ളതെന്നും അടുത്ത തിരഞ്ഞെടുപ്പിന് ശേഷം വരുന്ന ഭരണത്തില്‍ തങ്ങളും പങ്കാളികളായിരിക്കുമെന്നും കെ. മുരളീധരന്‍ പറഞ്ഞു.

ഇപ്പോള്‍ തങ്ങള്‍ക്കെതിരെ ഭരണത്തിലിരുന്ന് നീക്കം നടത്തുന്നവരോട് അപ്പോള്‍ കണക്ക് ചോദിക്കും. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടത്തുന്ന രാഷ്ട്രീയ അഴിമതികള്‍ക്ക് അന്ന് മറുപടി പറയേണ്ടിവരും. അധികാരത്തിന്റെ ലഹരിയില്‍ ഇപ്പോള്‍ ഐ ഗ്രൂപ്പിനെ അവഗണിക്കുകയാണ് അവര്‍ ചെയ്യുന്നത്. നക്കാപ്പിച്ച അധികാരങ്ങള്‍ക്കു വേണ്ടി ഗ്രൂപ്പ്് വിട്ടവര്‍ തെരുവില്‍ അലയും. ഏപ്രില്‍ 26 ചൊവ്വാഴ്ച കോഴിക്കോട് ഐ ഗ്രൂപ്പ് ഏകോപനസമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഈ ഭരണത്തെ പിന്തുണക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കിട്ടില്ല. ഇപ്പോള്‍ കേരളത്തിലുള്ളത് മാഫിയാ ഭരണമാണ്. കരിമണല്‍, മണല്‍ ലോബികളാണ് സര്‍ക്കാരിനെ നിയന്ത്രിക്കുന്നത്. എസ്എസ്എല്‍സി ചോദ്യപേപ്പര്‍ ചോര്‍ച്ച സംബന്ധിച്ച അന്വേഷണം സര്‍ക്കാര്‍ അട്ടിമറിക്കുകയാണ് ചെയ്തത്- മുരളി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+