സംഭരിക്കുന്ന നെല്ല് എഫ്സിഐ വാങ്ങും
ദില്ലി: കേരളത്തില്‍ എത്ര നെല്ല് സംഭരിച്ചാലും അത് വാങ്ങാന്‍ ഫുഡ് കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യ (എഫ്സിഐ) തയ്യാറാണെന്ന് സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു.
നെല്ല് സംഭരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കേരളത്തിലേക്ക് എഫ്സിഐ സംഘത്തെ അയയ്ക്കുമെന്ന് തന്നെ സന്ദര്‍ശിച്ച എംപിമാരെ കേന്ദ്രകൃഷിമന്ത്രി ശരത്പവാര്‍ അറിയിച്ചു. എഫ്സിഐ നെല്ല് വാങ്ങാന്‍ തയ്യാറാണെന്ന് സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം എംപിമാരോട് പറഞ്ഞു.
സംഭരണവുമായി ബന്ധപ്പെട്ട് കേരളത്തിലെ നെല്ല് കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് എംപിമാര്‍ ശരത്പവാറിനോട് വിശദീകരിച്ചു. തുടര്‍ന്നാണ് എഫ്സിഐ സംഘത്തെ കേരളത്തിലേക്ക് അയക്കുമെന്ന് പവാര്‍ ഉറപ്പുനല്‍കിയത്.
സര്‍ക്കാര്‍ നെല്ല് സംഭരിക്കാത്തതുകൊണ്ട് കേരളത്തിലെ കര്‍ഷകര്‍ പ്രതിസന്ധിയിലാണെന്ന് സി. എസ്. സുജാത പറഞ്ഞു. നെല്ല് വാങ്ങാന്‍ എഫ്സിഐ തയ്യാറായിട്ടും സംസ്ഥാന സര്‍ക്കാര്‍ അതിന് മുതിരുന്നില്ലെന്ന് സുരേഷ് കുറുപ്പ് പവാറിനെ അറിയിച്ചു.












Click it and Unblock the Notifications