കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്റര്‍നെറ്റ് സിറ്റി അധികൃതര്‍ കൊച്ചിയിലെത്തും

  • By Staff
Google Oneindia Malayalam News

ദുബായ്: കൊച്ചിയില്‍ സ്മാര്‍ട്ട് സിറ്റി സ്ഥാപിക്കുന്നതു സംബന്ധിച്ച നിര്‍ണായക ചര്‍ച്ചകള്‍ക്കായി ദുബായ് ഇന്റര്‍നെറ്റ് സിറ്റി അധികൃതര്‍ ഏപ്രില്‍ 27 ബുധനാഴ്ച കേരളത്തിലെത്തും.

സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളുമായി ബുധനാഴ്ചയും വ്യാഴാഴ്ചയും നടത്തുന്ന ചര്‍ച്ചകളില്‍ സ്മാര്‍ട്ട് സിറ്റി കേരളത്തിനു ലഭിക്കുമോയെന്നതു സംബന്ധിച്ച് അന്തിമതീരുമാനമാകും. ഈ പദ്ധതി നേടാനുള്ള കേരളത്തിന്റെ അവസാനത്തെ അവസരം കൂടിയാകുമിത്.

സ്ഥലത്തിന്റെ വില സംബന്ധിച്ചാണ് സര്‍ക്കാരും ഇന്റര്‍നെറ്റ് സിറ്റി അധികൃതരും തമ്മിലുള്ള പ്രധാന ഭിന്നത. സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരങ്ങള്‍ക്ക് ആനുപാതികമായി ഭൂമി നല്‍കാന്‍ കേരളത്തിന്റെ ഐടി നയം വ്യവസ്ഥ ചെയ്യുന്നുണ്ട്. എന്നാല്‍ ഇക്കാര്യം പരിഗണിക്കാന്‍ പോലും കേരളം തയ്യാറല്ലായെന്ന് ആരോപണമുണ്ട്.

ഫ്രീസോണ്‍ ആനുകൂല്യം നല്‍കാനും കേരളം തയ്യാറായിട്ടില്ല. മറ്റേതു നഗരങ്ങളിലും അനായാസം ലഭിക്കുമായിരുന്ന ഈ ആനുകൂല്യങ്ങള്‍ നല്‍കാന്‍ തയ്യാറാവാത്തതു കാരണമാണ് ഇന്റര്‍നെറ്റ് സിറ്റി അധികൃതര്‍ ഇക്കാര്യത്തില്‍ വ്യക്തമായൊരു തീരുമാനം പറയാത്തതും.

സ്ഥലത്തിന്റെയും മറ്റും കാര്യത്തില്‍ കേരളം കാണിച്ച പിടിവാശിയാണ് ഇന്റര്‍നെറ്റ് സിറ്റി അധികൃതരെ കുഴക്കുന്നതെന്ന് ഇന്റര്‍നെറ്റ് സിറ്റി അടക്കമുളളവയുടെ മേല്‍നോട്ടം വഹിക്കുന്ന ടീകോമിന്റെ ഉന്നതന്‍ പറഞ്ഞു. പദ്ധതി കേരളത്തിനു കിട്ടിയെന്ന് വകുപ്പുമന്ത്രി പ്രഖ്യാപനം നടത്തിയപ്പോഴും പദ്ധതിയെപ്പറ്റി അന്തിമതീരുമാനമായിട്ടില്ലെന്നാണ് ടീകോം ഡയറക്ടര്‍ അറിയിച്ചത്.

ഇന്റര്‍നെറ്റ് സിറ്റി അധികൃതരുടെ ആവശ്യങ്ങളെല്ലാം അംഗീകരിക്കാന്‍ തയ്യാറായി തമിഴ്നാട്, ആന്ധ്രാ, കര്‍ണാടക സര്‍ക്കാരുകള്‍ മുന്നോട്ടുവന്നിട്ടുണ്ട്. ഇവരുമായും പദ്ധതി അധികൃതര്‍ ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ കൊച്ചിയിലെ സൗകര്യങ്ങള്‍ കണക്കിലെടുത്ത് അവിടെ സ്മാര്‍ട്ട് സിറ്റി സ്ഥാപിക്കാനാണ് അധികൃതര്‍ക്ക് താല്‍പര്യം. എന്നാല്‍ സര്‍ക്കാര്‍ കടുംപിടുത്തം തുടരുകയാണെങ്കില്‍ പദ്ധതി മറ്റേതെങ്കിലും സ്ഥലത്തേക്കു പോകാനാണ് സാധ്യത.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X