ശങ്കരരാമന്‍ വധക്കേസ്: വാദം മാറ്റിവച്ചു
ചെങ്കല്‍പ്പേട്ട്: കാഞ്ചി മഠാധിപതി ജയേന്ദ്രസരസ്വതിയും സഹമഠാധിപതി വിജയേന്ദ്ര സരസ്വതിയും പ്രതികളായ ശങ്കരരാമന്‍ വധക്കേസില്‍ വാദം കേള്‍ക്കുന്നത് ജൂണ്‍ 16ലേക്ക് മാറ്റി.
വിചാരണ തുടങ്ങുന്ന ദിവസമായ ഏപ്രില്‍ 27 ബുധനാഴ്ച 11 പ്രതികളുടെയും മഠം മാനേജര്‍ സുന്ദരയ്യരുടെയും അഭിഭാഷകര്‍ കോടതിയില്‍ ഹാജരാവാതിരുന്നതിനാലാണ് വാദം മാറ്റിവച്ചത്. ജൂണ്‍ 16ന് എല്ലാ പ്രതികളുടെയും അഭിഭാഷകര്‍ കോടതിയില്‍ ഹാജരാവണമെന്ന് മജിസ്ട്രേറ്റ് നിര്‍ദേശം നല്‍കി. വാദം കേള്‍ക്കുന്നത് ജൂണ്‍ 16ന് മുമ്പേ വേണമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ അഭ്യര്‍ഥിച്ചെങ്കിലും കോടതി ആവശ്യം തള്ളി.
ജയേന്ദ്ര സരസ്വതിയും വിജയേന്ദ്ര സരസ്വതിയും കോടതിയില്‍ ഹാജരായിരുന്നു.












Click it and Unblock the Notifications