ഇബ്രാഹിം സുലൈമാന്‍ സേട്ട് അന്തരിച്ചു
ബാംഗ്ലൂര്‍: ഐഎന്‍എല്‍ സ്ഥാപകനേതാവ് ഇബ്രാഹീം സുലൈമാന്‍ സേട്ട് (83) അന്തരിച്ചു. ഹൃദയാഘാതം മൂലം ബാംഗ്ലൂരിലായിരുന്നു അന്ത്യം. സുഖമില്ലാത്തതിനെ തുടര്‍ന്ന് ഇവിടെയുള്ള മകന്റെ വീട്ടില്‍ വിശ്രമജീവിതം നയിക്കുകയായിരുന്ന അദ്ദേഹത്തെ നാലുദിവസം മുന്‍പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
രണ്ട് ദിവസം മുന്‍പ് സേട്ടിന് ഹൃദയാഘാതമുണ്ടായെങ്കിലും പിന്നീട് ആരോഗ്യനില മെച്ചപ്പെട്ടിരുന്നു. വീണ്ടും ഏപ്രില്‍ 27 ബുധനാഴ്ച രാവിലെ ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്നാണ് മരണ സംഭവിച്ചത്.
കബറടക്കം ഏപ്രില്‍ 28 വ്യാഴാഴ്ച രാവിലെ നന്ദിദുര്‍ഗ റോഡിലുള്ള ശ്മശാനത്തില്‍ നടക്കും. അദ്ദേഹത്തിന് രണ്ട് ആണ്‍മക്കളും രണ്ട് പെണ്‍മക്കളുമുണ്ട്.
1922ല്‍ ബാംഗ്ലൂരില്‍ ജനിച്ച സുലൈമാന്‍ സേട്ട് മുസ്ലീംലീഗുമായുള്ള അഭിപ്രായഭിന്നതകളെ തുടര്‍ന്നാണ്1993ല്‍ ഐഎന്‍എല്‍ സ്ഥാപിച്ചത്. ഒട്ടേറെ തവണ പൊന്നാനി, മഞ്ചേരി മണ്ഡലങ്ങളില്‍ നിന്നും അദ്ദേഹം പാര്‍ലമെന്റിലേക്കു തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
സേട്ടിന്റെ നിര്യാണത്തെ തുടര്‍ന്ന് ഐഎന്‍എല്‍ സംസ്ഥാനസമ്മേളനം മാറ്റിവച്ചു.












Click it and Unblock the Notifications