മണ്ണിടിഞ്ഞ് മരണം: ഒരു ലക്ഷം രൂപ സഹായം
തിരുവനന്തപുരം: കാസര്‍കോട് മണ്ണിടിഞ്ഞ് മരിച്ച 10 പേരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം ധനസഹായം ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.
സംസ്ഥാനത്ത് മണ്ണിടിയാന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചതായി അദ്ദേഹം പറഞ്ഞു. ഏപ്രില്‍ 27 ബുധനാഴ്ച മന്ത്രിസഭായോഗത്തിനു ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊച്ചിയില്‍ സ്മാര്‍ട്ട് സിറ്റി സ്ഥാപിക്കുന്നതിന് ദുബായ് ഇന്റര്‍നെറ്റ് സിറ്റി അധികൃതര്‍ മുന്നോട്ടുവച്ചിരിക്കുന്ന ആവശ്യങ്ങളെന്തെന്ന് അവരുമായുള്ള ചര്‍ച്ചക്കു ശേഷം വെളിപ്പെടുത്തും. ഓരോ ആവശ്യത്തിലും സര്‍ക്കാര്‍ നിലപാട് എന്തായിരിക്കണമെന്ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘത്തെ അറിയിച്ചിട്ടുണ്ട്.
കോവളം കൊട്ടാരം സംബന്ധിച്ച ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന്റെ നിയമസാധുത പരിശോധിച്ചുവരികയാണ്. സിഡ്കോയുടെ വ്യവസായ എസ്റേറ്റുകളിലെ ചെറുകിട വ്യവസായ യൂണിറ്റുകള്‍ക്ക് പട്ടയം നല്‍കും. കെഎസ്ആര്‍ടിസിക്ക് നേരത്തെ അനുവദിച്ച 15 കോടി രൂപക്കു പുറമെ അഞ്ച് കോടി രൂപ കൂടി അനുവദിക്കും.
തലസ്ഥാന വികസന പദ്ധതിയുടെ മാതൃകയില്‍ കൊച്ചിയുടെ വികസനത്തിന് വിവിഎ പദ്ധതികള്‍ ഏകോപിപ്പിക്കുന്നതിനായി സമിതികള്‍ രൂപീകരിച്ചു. മുഖ്യമന്ത്രി അധ്യക്ഷനായി എട്ടംഗ സമിതിയും ചീഫ് സെക്രട്ടറി അധ്യക്ഷനായി എംപവേര്‍ഡ് കമ്മിറ്റിയുമാണ് രൂപീകരിച്ചത്. കൊച്ചി കോര്‍പ്പറേഷന്റെ ഖരമാലിന്യ പ്ലാന്റിനായി സ്ഥലമേറ്റെടുക്കുന്ന ജോലി അതിവേഗ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications