കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തന്റെ തെറ്റു ചൂണ്ടിക്കാട്ടണം: ഉമ്മന്‍ചാണ്ടി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: രാജ്യസഭാ തെരഞ്ഞെടുപ്പു കാലത്ത് സൂചി കൊണ്ടെടുക്കാമായിരുന്ന പ്രശ്നമാണ് ഇന്നു തൂമ്പ കൊണ്ടെടുക്കേണ്ട സാഹചര്യത്തിലെത്തിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഐ ഗ്രൂപ്പ് പ്രശ്നത്തില്‍ നിലപാടു ശരിയല്ലെന്ന തന്റെ മുന്‍മുഖ്യമന്ത്രി എ.കെ ആന്റണിയുടെ വിമര്‍ശനത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ആന്റണിയുടെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യാനാവില്ല. പക്ഷേ റാലികളും ദണ്ഡിയാത്രയും മുഖ്യമന്ത്രിയല്ല, പാര്‍ട്ടിയാണ് നടത്തിയത്. താനതില്‍ പങ്കെടുത്തുവെന്നേയുള്ളൂ.

മുരളീധരനെന്നല്ല, സാധാരണ പാര്‍ട്ടി പ്രവര്‍ത്തകന്‍ തന്റെ തെറ്റുചൂണ്ടിക്കാട്ടിയാലും അത് ജനങ്ങളുടെ മുന്നില്‍ തുറന്നുസമ്മതിച്ച് തിരുത്തുവാന്‍ താന്‍ തയ്യാറാണ്. പക്ഷേ തന്റെ തെറ്റെന്താണെന്നു ചൂണ്ടിക്കാട്ടണം. പാല്‍ലമെന്ററി പാര്‍ട്ടിയും കെപിസിസി എക്സിക്യുട്ടീവും ഹൈക്കമാന്റും എടുത്ത തീരുമാനത്തിന് ഒപ്പം നിന്നതാണോ താന്‍ ചെയ്ത തെറ്റെന്ന് ഉമ്മന്‍ചാണ്ടി ചോദിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X