കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊക്കക്കോള: പഞ്ചായത്ത് ലൈസന്‍സ് നല്‍കിയില്ല

  • By Staff
Google Oneindia Malayalam News

പാലക്കാട്: പ്ലാച്ചിമടയില്‍ വീണ്ടും പ്രവര്‍ത്തനം തുടങ്ങാനായി ലൈസന്‍സ് പുതുക്കിനല്‍കാനുള്ള കൊക്കക്കോള കമ്പനിയുടെ അപേക്ഷ പെരുമാട്ടി പഞ്ചായത്ത് തള്ളിക്കളഞ്ഞു.

ഫാക്ടറി ആക്ട് പ്രകാരമുള്ള ലൈസന്‍സും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുവാദവുമില്ലെന്നു കാണിച്ചാണ് കോളയുടെ അപേക്ഷ പഞ്ചായത്ത് തള്ളിയത്. ഏപ്രില്‍ 26 ചൊവ്വാഴ്ച ചേര്‍ന്ന പെരുമാട്ടി പഞ്ചായത്തു യോഗമാണ് ഈ തീരുമാനമെടുത്തത്.

2003 ഏപ്രിലില്‍ ജനതാദള്‍ എസിന്റെ നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതിയാണ് കുടിവെള്ള ക്ഷാമം നേരിടുന്നെന്ന തദ്ദേശവാസികളുടെ പരാതിയെ തുടര്‍ന്ന് കോള കമ്പനിക്കുള്ള ലൈസന്‍സ് റദ്ദാക്കിയത്. ഇതിനെതിരെ നല്‍കിയ ഹര്‍ജിയില്‍ കമ്പനിക്ക് അനുകൂലമായി ഹൈക്കോടതി വിധിയുണ്ടായിരുന്നു. ആവശ്യമായ രേഖകള്‍ ഹാജരാക്കുന്ന പക്ഷം കമ്പനിക്ക് ലൈസന്‍സ് നല്‍കാന്‍ കോടതി പെരുമാട്ടി പഞ്ചായത്തിന് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.

ഹൈക്കോടതി വിധിക്കെതിരെ പഞ്ചായത്ത് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X