സിപിഎം സംസ്ഥാന കമ്മിറ്റി യോഗം വ്യാഴാഴ്ച
തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റി യോഗം ഏപ്രില്‍ 28 വ്യാഴാഴ്ച എ. കെ. ജി സെന്ററില്‍ നടക്കും. പുതിയ സെക്രട്ടറിയേറ്റിന്റെ രൂപീകരണത്തിനായാണ് യോഗം ചേരുന്നത്.
പുതിയ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, പോളിറ്റ് ബ്യൂറോ അംഗങ്ങളായ സീതാറാം യെച്ചൂരി, എസ്. രാമചന്ദ്രന്‍പിള്ള എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.
പാര്‍ട്ടിയിലെ വിഭാഗീയത സംബന്ധിച്ച് യോഗത്തില്‍ ചര്‍ച്ചയുണ്ടായേക്കും. പാര്‍ട്ടിയിലെ വിഭാഗീയത പ്രത്യയശാസ്ത്രപരമായ പ്രശ്നത്തിന്റെ പേരിലാണെന്ന് പിബിയെ കൊണ്ട് അംഗീകരിപ്പിക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് വി. എസ് വിഭാഗം. തങ്ങളുടെ നിലപാടുകളില്‍ ഉറച്ചുനില്‍ക്കാനായിരിക്കും അവര്‍ ശ്രമിക്കുക. വിഭാഗീയത അവസാനിപ്പിക്കണമെന്ന നിര്‍ദേശം കേന്ദ്രനേതാക്കള്‍ നല്‍കാനിടയുണ്ട്.












Click it and Unblock the Notifications