ചാണ്ടി മുഖ്യമന്ത്രി പദമൊഴിയണം: ജേക്കബ്
പാലക്കാട്: ഉമ്മന്‍ചാണ്ടിമുഖ്യമന്ത്രി പദം ഒഴിയണമെന്ന് അടുത്ത യുഡിഎഫ് യോഗത്തില്‍ ആവശ്യപ്പെടുമെന്ന്കേരള കോണ്‍ഗ്രസ് നേതാവ് ടി.എം.ജേക്കബ് പറഞ്ഞു. കെ.കരുണാകരന്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചാല്‍ സഹകരിക്കുന്ന കാര്യം പാര്‍ട്ടിക്കുളളില്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
നിലനില്‍പ്പിനുള്ള മാര്‍ഗമാണ് ആരായുന്നത്. മെയ് 15നു ശേഷം രാഷ്ട്രീയത്തില്‍ ചില മാററങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. അതിനു ശേഷം പാര്‍ട്ടി തീരുമാനം പ്രഖ്യാപിക്കും.
നേതൃമാറ്റം ആവശ്യപ്പെടുമെന്ന് അറിയാവുന്നതുകൊണ്ടാണ് യുഡിഎഫ് യോഗം ചേരാന്‍ മുഖ്യമന്ത്രി അനുവദിക്കാത്തത്. യുഡിഎഫ് ശിഥിലീകരണത്തിന് ഉമ്മന്‍ചാണ്ടിയാണ് ഉത്തരവാദി. ഘടകകക്ഷികളെ ഒരുമിച്ചു കൊണ്ടുപോകാന്‍ എ.കെ ആന്റണിക്കു കഴിഞ്ഞിരുന്നു. എന്നാല്‍ ഉമ്മന്‍ചാണ്ടി ഏകാധിപതിയെ പോലെയാണ് പെരുമാറുന്നത്. ആന്റണി ഗ്രൂപ്പിനെ ഉമ്മന്‍ചാണ്ടി ഗ്രൂപ്പാക്കി മാററി. കോണ്‍ഗ്രസിന്റെ പുക കണ്ടേ തീരൂവെന്ന് ഉറപ്പിച്ചിരിക്കുകയാണ് ഉമ്മന്‍ചാണ്ടിയെന്നും ജേക്കബ്ബ് കുറ്റപ്പെടുത്തി.












Click it and Unblock the Notifications