സ്വത്തു ലഭിക്കുന്നതു വരെ നിയമയുദ്ധം തുടരും: ജോമോള്‍
കോഴിക്കോട്: താന്‍ സമ്പാദിച്ച സ്വത്തും പണവും മകളുടെ പേരില്‍ തിരിച്ചുകിട്ടുന്നതു വരെ നിയമയുദ്ധം തുടരുമെന്ന് നടി ജോമോള്‍.
സ്വത്തു തട്ടിയെടുത്തെന്ന കേസില്‍ പിതാവിനെതിരെ നല്‍കിയ പരാതിയുടെ തുടര്‍നടപടികള്‍ വക്കീലിനെ ഏല്‍പ്പിച്ച് മുംബൈക്കു തിരികെ പോകാനാണ് ജോമോളുടെ തീരുമാനം. സ്വത്തെല്ലാം മക്കള്‍ക്കുള്ളതാണെന്ന അമ്മ പറയുന്നതു ശരിയല്ല. അങ്ങനെയാണെങ്കില്‍ നേരത്തെ അതു ചെയ്യാമായിരുന്നു. മുംബൈയില്‍ കുഞ്ഞിനെക്കാണാനെത്തിയപ്പോള്‍ അവരെ തിരിച്ചയക്കാന്‍ താന്‍ ധൃതി കൂട്ടിയെന്നതും സത്യമല്ല. സിനിമാ, സീരിയല്‍ രംഗത്ത് തിരിച്ചുവരുന്നതിനെക്കുറിച്ചു തീരുമാനമെടുത്തിട്ടില്ലെന്നും അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്നും ജോമോള്‍ പറഞ്ഞു.
ഇതിനിടെ ജോമോളുടെ പിതാവ് കെ.എ ജോണ്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ചേവായൂരില്‍ 17 സെന്റ് സ്ഥലം വാങ്ങിയത് 1993ലാണ് അന്ന് ജോമോള്‍ സിനിമാരംഗത്തെത്തിയിരുന്നില്ല. വീടു നിര്‍മിക്കാന്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ നിന്നും നാലേകാല്‍ ലക്ഷം രൂപ വായ്പയെടുത്തിട്ടുണ്ട്. സിനിമയില്‍ നിന്നും ജോമോള്‍ ഒരു കോടി രൂപ സമ്പാദിച്ചിട്ടില്ല. ഭര്‍ത്താവിന്റെ വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ജോമോള്‍ വീടു വിറ്റ പണമാവശ്യപ്പെട്ട് കേസുകൊടുത്തതെന്നും ജാമ്യഹര്‍ജിയില്‍ പറയുന്നു.
പിതാവ് സ്വത്തു തട്ടിയെന്ന ജോമോളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളജ് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കേസിലെ സാക്ഷികള്‍ ചെന്നൈയിലും മറ്റു ദൂരസ്ഥലങ്ങളിലുമായതിനാല്‍ രണ്ടു ദിവസത്തിനു ശേഷം മാത്രമെ കേസിനെപ്പറ്റി എന്തെങ്കിലും പറയാനാകൂയെന്ന് പൊലീസ് അറിയിച്ചു.












Click it and Unblock the Notifications