Get Updates
Get notified of breaking news, exclusive insights, and must-see stories!

മീരാജാസ്മിന്റെ സഹോദരിക്ക് മകളെ വീണ്ടുകിട്ടി

പത്തനംതിട്ട: ചലച്ചിത്ര നടി മീരാ ജാസ്മിന്റെ സഹോദരിയും സീരിയല്‍ നടിയുമായ ജെനി സൂസന്‍ ജോസഫിന് തന്റെ മകളെ ഭര്‍ത്താവിന്റെ പക്കല്‍ നിന്നും തിരിച്ചു കിട്ടി. ഭര്‍ത്താവ് മകളെ തന്നില്‍ നിന്ന് അകറ്റിനിര്‍ത്തിയിരിക്കുകയാണെന്ന് കാണിച്ച് ജെനി സംസ്ഥാന വനിതാ കമ്മീഷന്‍ മുന്‍പാകെ പരാതി നല്‍കിയിരുന്നു.

ഏപ്രില്‍ 26 ചൊവ്വാഴ്ച നടന്ന സിറ്റിംഗില്‍ മകള്‍ മിഷേലിനു സമ്മതമുള്ളത്രയും ദിവസം അമ്മയുടെ കൂടെ വിട്ടുകൊടുക്കാന്‍ തയ്യാറാണെന്ന് ജെനിയുടെ ഭര്‍ത്താവ് സമ്മതം പ്രകടിപ്പിക്കുകയായിരുന്നു. മകളെ കൊണ്ടുവരാനും കൊണ്ടുപോകാനും ജെനി തന്നെ വരണമെന്ന നിബന്ധനയും ഭര്‍ത്താവ് മുന്നോട്ടുവച്ചു.

വനിതാ കമ്മീഷനു മുന്‍പെത്തിയ ജെനിയോട് ഒത്തുതീര്‍പ്പുമാര്‍ഗങ്ങള്‍ കമ്മീഷന്‍ ആരാഞ്ഞെങ്കിലും സീരിയലുകളിലെ അഭിനയം നിര്‍ത്തിയാല്‍ കൂടെ കൊണ്ടുപോകാന്‍ തയ്യാറാണെന്ന് ഭര്‍ത്താവ് അറിയിച്ചിരുന്നെന്നും എന്നാല്‍ നിയമപരമായ കാരണങ്ങളാല്‍ തനിക്കതിനു കഴിയില്ലെന്നും ജെനി അറിയിച്ചു.

വിവാഹമോചനത്തിനായി ജെനിയും ഭര്‍ത്താവും തിരുവല്ല കുടുംബകോടതിയില്‍ കേസ് രജിസ്റര്‍ ചെയ്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+