Get Updates
Get notified of breaking news, exclusive insights, and must-see stories!

ലയനം: പിള്ളയെ ചുമതലപ്പെടുത്തി

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് (ബി)യുടെ രാഷ്ട്രീയഭാവി സംബന്ധിച്ച തീരുമാനമെടുക്കാന്‍ പാര്‍ട്ടി സംസ്ഥാന എക്സിക്യുട്ടീവ് യോഗം ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ളയെ ചുമതലപ്പെടുത്തി.

ജനതാദളുമായി ലയിക്കുന്ന കാര്യത്തില്‍ ഈ മാസം മുപ്പതിനകം തീരുമാനമുണ്ടാകുമെന്നാണ് അറിയുന്നത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ. ബി. ഗണേഷ്കുമാര്‍ എംഎല്‍എ യോഗത്തില്‍ പങ്കെടുത്തില്ല. കെ. കരുണാകരന്‍ പ്രഖ്യാപിക്കുന്ന പാര്‍ട്ടിയോടുള്ള സമീപനം, മൂന്നാം മുന്നണി സാധ്യതകള്‍ എന്നിവയും യോഗം ചര്‍ച്ച ചെയ്തു.

ആണും പെണ്ണും സമ്മതിച്ചാലെ കല്ല്യാണം നടക്കൂ എന്നായിരുന്നു ജനതാദളുമായുള്ള ലയനത്തെ കുറിച്ചുള്ള വാര്‍ത്താലേഖകരുടെ ചോദ്യത്തിന് പിള്ളയുടെ മറുപടി. സ്ഥലത്തില്ലാത്തതിനാലാണ് ഗണേഷ് കുമാര്‍ യോഗത്തിനെത്താതെന്നും ബാലകൃഷ്ണ പിള്ള വ്യക്തമാക്കി.

യുഡിഎഫുമായുള്ള ബന്ധം ഉപേക്ഷിച്ചുവോ എന്ന ചോദ്യത്തിന് പിള്ള വ്യക്തമായ ഉത്തരം നല്‍കിയില്ല. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥികളെ തോല്‍പ്പിച്ചത് ഉമ്മന്‍ ചാണ്ടിയും കൂട്ടരുമാണെന്ന് പിള്ള പറഞ്ഞു. ആന്റണിയെ പിന്നില്‍ നിന്ന് കുത്തിയാണ് ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായതെന്നും അദ്ദേഹം ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+