Get Updates
Get notified of breaking news, exclusive insights, and must-see stories!

വി. എസ്. ശിവകുമാറും ഐ ഗ്രൂപ്പ് വിട്ടു

തിരുവനന്തപുരം: കരുണാകരന്റെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന മുന്‍എംപി വി. എസ്. ശിവകുമാര്‍ ഐ ഗ്രൂപ്പ് വിട്ടു. പാര്‍ട്ടി പിളര്‍ത്താനുള്ള നീക്കത്തില്‍ നിന്ന് കരുണാകരനെ പിന്തിരിപ്പിക്കാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ശിവകുമാര്‍ ഐ ഗ്രൂപ്പ് വിട്ടത്.

ഐ ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നില്‍ നിന്നിരുന്ന ശിവകുമാര്‍ ഗ്രൂപ്പ് വിട്ടത് പുതിയ പാര്‍ട്ടി രൂപീകരിക്കാനുള്ള നീക്കവുമായി മുന്നോട്ടുപോകുന്ന കരുണാകര വിഭാഗത്തിന് തിരിച്ചടിയായി. മെയ് ഒന്നിന് നടക്കുന്ന കണ്‍വെന്‍ഷനില്‍ അവതരിപ്പിക്കേണ്ട സാമ്പത്തിക-രാഷ്ട്രീയ പ്രമേയങ്ങള്‍ക്ക് രൂപം കൊടുക്കാന്‍ രൂപീകരിച്ച സമിതിയില്‍ ശിവകുമാറിനെ ഉള്‍പ്പെടുത്തിയിരുന്നു. തിങ്കളാഴ്ച നടന്ന ഐ ഗ്രൂപ്പ് യോഗത്തില്‍ ശിവകുമാര്‍ പങ്കെടുത്തിരുന്നില്ല.

പാര്‍ട്ടി പിളര്‍ത്താനുള്ള നീക്കത്തില്‍ നിന്ന് പിന്തിരിയണമെന്ന് ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ശിവകുമാര്‍ കരുണാകരനോട് ആവശ്യപ്പെട്ടിരുന്നു. ഒത്തുതീര്‍പ്പു ശ്രമം നടത്താനായി ഇ. എം. അസസ്തി, പി. ശങ്കരന്‍ എന്നിവരോടൊപ്പം ശിവകുമാര്‍ എ. കെ. ആന്റണിയുമായി ചര്‍ച്ച നടത്താന്‍ ചെന്നിരുന്നു. എന്നാല്‍ ഇനി മധ്യസ്ഥനീക്കങ്ങള്‍ക്കില്ലെന്ന് ആന്റണി വ്യക്തമാക്കിയ സാഹചര്യത്തില്‍ ഈ ശ്രമം വിഫലമായി. ഇതിനിടയിലാണ് പുതിയ പാര്‍ട്ടി രൂപീകരിക്കാനുള്ള നീക്കങ്ങളുമായി മുരളി മുന്നോട്ടുപോയത്.

താന്‍ ഐ ഗ്രൂപ്പ് വിട്ടിട്ടില്ലെന്നും കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പില്‍ പെട്ടയാളാണ് താനെന്നും കരുണാകരനും മുരളിയും കോണ്‍ഗ്രസില്‍ തുടരുന്നിളത്തോളം അവരുടെ കൂടെ നില്‍ക്കുമെന്നും ശിവകുമാര്‍ പറഞ്ഞു. എന്നാല്‍ പാര്‍ട്ടി പിളര്‍ത്താന്‍ താനില്ല. കോണ്‍ഗ്രസുകാരനായി തന്നെ താന്‍ തുടരും- ശിവകുമാര്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+