മലപ്പുറത്തെ ജനവികാരം മുതലെടുക്കുന്നു: വി.എസ്
തിരുവനന്തപുരം: വിവിധ രംഗങ്ങളില്‍ നടക്കുന്ന അഴിമതികളും ക്രമക്കേടുകളും മറച്ചുവയ്ക്കാന്‍ താന്‍ നടത്തിയ പ്രസ്താവന വളച്ചൊടിച്ച് പ്രാദേശിക ജന വികാരം ഇളക്കിവിടുകയാണെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ ആരോപിച്ചു.
മലപ്പുറം ജില്ല വിദ്യാഭ്യാസ രംഗത്ത് നേടിയപുരോഗതി ഇടതു പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തന ഫലമാണെന്നത് സ്ഥാപിക്കാന്‍ വിദ്യാഭ്യാസ കച്ചവടക്കാരുടെ ആവശ്യമില്ല. മലപ്പുറത്തെ ജനങ്ങള്‍ പുരോഗനപ്രസ്ഥാനങ്ങളിലൂടെയും മറ്റും ഭാഗമായാണ് വിദ്യാഭ്യാസരംഗത്ത് ഉയര്‍ച്ച നേടിയത്. പ്രൊഫഷണല്‍ വിദ്യാഭ്യാസരംഗത്തും എസ്എസ്എല്‍സി പരീക്ഷകളിലും ലീഗ് മന്ത്രിമാര്‍ നടത്തുന്ന നഗ്നമായ അഴിമതിയുടെ ഗുണഭോക്താക്കള്‍ മലപ്പുറത്തെ സാധാരണ ജനങ്ങളല്ല.
പൊതു പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട് താന്‍ മുമ്പ് വാര്‍ത്താ സമ്മേളനത്തില്‍ ഉന്നയിച്ച ക്രമക്കേടുകളെ പറ്റിയുള്ള ആരോപണങ്ങളെ കുറിച്ച് മലപ്പുറത്ത് ജനങ്ങളോടെങ്കിലും ബന്ധപ്പെട്ടവര്‍ മറുപടി പറയണമെന്ന് വി. എസ് ആവശ്യപ്പെട്ടു.
എസ്എസ്എല്‍സി ചോദ്യചോര്‍ച്ച സംബന്ധിച്ച് താന്‍ നടത്തിയ ആരോപണങ്ങള്‍ വളച്ചൊടിച്ച് പ്രാദേശിക ജനവികാരം ഇളക്കി വിടാന്‍ ശ്രമിക്കുന്നവര്‍ ഗൈഡ് മാഫിയകളെയും ബഹുരാഷ്ട്ര കമ്പ്യൂട്ടര്‍ കുത്തകകളെയും രക്ഷിക്കാനാണു ശ്രമിക്കുന്നതെന്നും അച്യുതാനന്ദന്‍ കുറ്റപ്പെടുത്തി.












Click it and Unblock the Notifications