ബസും തീവണ്ടിയും കൂട്ടിയിടിച്ച് ശ്രീലങ്കയില്‍ 30 മരണം
കൊളംബോ: ശ്രീലങ്കയില്‍ തീവണ്ടിയും ബസും കൂട്ടിയിടിച്ച് 30പേര്‍ മരിച്ചു. ബസ് യാത്രക്കാരാണ് അപകടത്തില്‍ മരിച്ചത്.
കൊളംബോയുടെ വടക്കുപടിഞ്ഞാറായി പൊല്‍ഗാഹവേലയിലെ ഒരു ലെവര്‍ ക്രോസിലാണ് ഏപ്രില്‍ 27 ബുധനാഴ്ച അപകടമുണ്ടായത്. തീവണ്ടി വരുന്നതിനു മുന്‍പ് ലെവല്‍ക്രാസ് കടക്കാന്‍ ബസു ശ്രമിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. തീവണ്ടിയുമായി കൂട്ടിയിടിച്ച ബസിന് തീപിടിച്ചു.
തീവണ്ടിയാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. മരിച്ചവരെ പുറത്തെടുക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ ശ്രമം തുടരുകയാണ്.












Click it and Unblock the Notifications