നേപ്പാള്‍ മുന്‍പ്രധാനമന്ത്രിയെ അറസ്റ് ചെയ്തു
കാട്മണ്ഡു: നേപ്പാള്‍ മുന്‍ പ്രധാനമന്ത്രി ഷേര്‍ ബഹാദൂര്‍ ദുബൈയെ പൊലീസ് അറസ്റ് ചെയ്തു. ഏപ്രില്‍ 27 ബുധനാഴ്ച പുലര്‍ച്ചെ അദ്ദേഹത്തിന്റെ വീട്ടില്‍ വച്ചാണ് അറസ്റുണ്ടായത്.
ഒരു അഴിമതിക്കേസുമായി ബന്ധപ്പെട്ട് റോയല്‍ കറപ്ഷന്‍ കണ്‍ട്രോള്‍ കമ്മിഷന് മുന്നില്‍ ഹാജരാകാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് അറസ്റ്. ദുബെ പ്രധാനമന്ത്രിയായിരുന്ന കാലത്തെ ഒരു കുടിവെള്ള കരാറുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തിനെതിരെ അഴിമതി കേസ് ചുമത്തിയിരിക്കുന്നത്.
ഫിബ്രവരി ഒന്നിന് നേപ്പാള്‍ രാജാവ് ജ്ഞാനേന്ദ്ര അധികാരം പിടിച്ചെടുത്തതിനെ തുടര്‍ന്നാണ് റോയല്‍ കറപ്ഷന്‍ കണ്‍ട്രോള്‍ കമ്മിഷന്‍ രൂപീകരിച്ചത്.












Click it and Unblock the Notifications