കേന്ദ്രം ഫോണ്‍ ചോര്‍ത്തുന്നു: മുലായം സിംഗ്
ദില്ലി: കേന്ദ്രം താനടക്കമുള്ള സമാജ്വാദി പാര്‍ട്ടി നേതാക്കളുടെ ഫോണ്‍ ചോര്‍ത്തുന്നതായി യുപി മുഖ്യമന്ത്രി മുലായം സിംഗ് യാദവ് ആരോപിച്ചു.ഇടതുനേതാക്കളുമായി സമാജ്വാദി പാര്‍ട്ടി അടുക്കുന്നുണ്ടോയെന്ന് അറിയുവാനായാണ് കുറച്ചു മാസങ്ങളായി കേന്ദ്രസര്‍ക്കാര്‍ ഫോണ്‍ ചോര്‍ത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഒരു ജനാധിപത്യ വ്യവസ്ഥിതിയില്‍ രാഷ്ട്രീയനേതാക്കളുടെ ഫോണ്‍ ചോരുന്നുണ്ടെങ്കില്‍ അതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന കാര്യം ഉറപ്പാണെന്നും മുലായം ആരോപിച്ചു.
മുലായം സിംഗിന്റെ ആരോപണം കേന്ദ്രം നിഷേധിച്ചിട്ടുണ്ട്. ഫോണ്‍ ചോര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ ആര്‍ക്കും നിര്‍ദേശം നല്‍കിയിട്ടില്ലെന്നും അതുകൊണ്ടുതന്നെ ഇതെക്കുറിച്ച് അന്വേഷണം നടത്തേണ്ട സാഹചര്യമില്ലെന്നും ജനാധിപത്യ മര്യാദകള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ എത്ര വലിയ ത്യാഗം സഹിക്കാനും തങ്ങളുടെ സര്‍ക്കാര്‍ തയ്യാറാണെന്നും ആഭ്യന്തരവകുപ്പുമന്ത്രി ശ്രീപ്രകാശ് ജസ്വാള്‍ പറഞ്ഞു.
എന്‍ഡിഎ സര്‍ക്കാരിന്റെ ഭരണകാലത്തും മുലായം ഇത്തരമൊരു ആരോപണം ഉന്നയിച്ചിരുന്നു.












Click it and Unblock the Notifications