Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉണ്ണിത്താന് കെപിസിസി കാരണംകാണിക്കല്‍ നോട്ടീസയച്ചു

തിരുവനന്തപുരം:മുന്‍മുഖ്യമന്ത്രി എ.കെ ആന്റണിക്കെതിരെ പരാമര്‍ശങ്ങളുന്നയിച്ചതിന് മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി രാജ്മോഹന്‍ ഉണ്ണിത്താന് കെപിസിസി കാരണം കാണിക്കല്‍ നോട്ടീസയച്ചു. പരാമര്‍ശമുന്നയിച്ചതിന് അച്ചടക്കനടപടി എടുക്കാതിരിക്കാന്‍ കാരണം കാണിക്കാനാവശ്യപ്പെട്ടാണ് നോട്ടീസ്. മൂന്നു ദിവസത്തിനകം മറുപടി നല്‍കണമെന്നും കത്തിലാവശ്യപ്പെട്ടിട്ടുണ്ട്.

ഏപ്രില്‍ 26 ചൊവ്വാഴ്ച ഒരു ടെലിവിഷന്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ഉണ്ണിത്താന്‍ ആന്റണിയെ രൂക്ഷമായി പരാമര്‍ശിച്ചിരുന്നു. ആന്റണിയെപ്പോലെ സ്വാര്‍ത്ഥ ലാഭത്തിനായി പ്രവര്‍ത്തിക്കുന്ന ഒരു നേതാവിനെ കണ്ടിട്ടില്ലെന്ന് ഉണ്ണിത്താന്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. പ്രസ്ഥാനത്തിനോ സമൂഹത്തിനോ എന്തെങ്കിലും നേട്ടം ഉണ്ടാക്കുന്നതിനു വേണ്ടി ആന്റണി ഇതുവരെ പ്രവര്‍ത്തിച്ചിട്ടില്ല. ആന്റണിയെപ്പോലെ പാര്‍ട്ടി ചെലവില്‍ സാമൂഹ്യപ്രവര്‍ത്തനം നടത്തുന്ന മറ്റൊരാളുണ്ടാവില്ല.ആന്റണിയുടെ കാറിന്റെയും ഡ്രൈവറുടെയും ഇന്ധനത്തിന്റെയും ചെലവ് കെപിസിസിയാണ് വഹിക്കുന്നത്. പാര്‍ട്ടി ഔദാര്യത്തില്‍ കഴിഞ്ഞുകൊണ്ട് വികലമായ അഭിപ്രായപ്രകടനം നടത്തുന്നത് അനൗചിത്യമാണെന്നും ഉണ്ണിത്താന്‍ ആക്ഷേപിച്ചിരുന്നു.

ആന്റണിക്കെതിരായ ഉണ്ണിത്താന്റെ പ്രസ്താവനക്കെതിരെ പ്രവര്‍ത്തകര്‍ക്കിടയില്‍ ശക്തമായ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. കെപിസിസിയുടെ കാരണംകാണിക്കല്‍ നോട്ടീസിനുള്ള ഉണ്ണിത്താന്റെ വിശദീകരണം തൃപ്തികരമല്ലെങ്കില്‍ നടപടിയുണ്ടായേക്കുമെന്നാണ് രാഷ്ട്രീയവൃത്തങ്ങള്‍ നല്‍കുന്ന സൂചന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+