സിപിഎം സംസ്ഥാന കമ്മറ്റി യോഗം വൈകീട്ടേക്കു മാറ്റി
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് സംബന്ധിച്ച കാര്യങ്ങളില്‍ സമവായമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ക്കായി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള സിപിഎം സംസ്ഥാന കമ്മറ്റി യോഗം ഏപ്രില്‍ 28 വ്യാഴാഴ്ച വൈകിട്ട് നാലു മണിക്കു മാറ്റി. നേരത്തെ രാവിലെ തുടങ്ങാന്‍ നിശ്ചയിച്ചിരുന്ന യോഗം വൈകുന്നേരത്തേക്ക് മാറ്റുകയായിരുന്നു.
തെരഞ്ഞെടുപ്പിനായി ഏപ്രില്‍ 27 ബുധനാഴ്ച തിരുവനന്തപുരത്തെത്തിയ കാരാട്ടും പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍ പിള്ളയും സംസ്ഥാനകമ്മറ്റിയിലേക്കു തെരഞ്ഞെടുക്കപ്പെടേണ്ട അംഗങ്ങളെ സംബന്ധിച്ച ചര്‍ച്ചകള്‍ തുടരുകയാണ്. സെക്രട്ടേറിയറ്റ് അംഗങ്ങളെ തെരഞ്ഞെടുക്കലാണ് വ്യാഴാഴ്ചത്തെ യോഗത്തിന്റെ പ്രധാന അജണ്ട.
സി.പി.എം സംസ്ഥാന ഘടകത്തിന്റെ നിയന്ത്രണത്തിനായി വി.എസ്-പിണറായി പക്ഷക്കാര്‍ ശ്രമം നടത്തുന്നതിനാല്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയകക്ഷികള്‍ ഉറ്റുനോക്കുന്നുണ്ട്. പോളിറ്റ് ബ്യൂറോ പിന്തുണ സംസ്ഥാന സെക്രട്ടറി പിണറായി വിജയനോ അതോ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനോ എന്നുള്ളതും യോഗത്തില്‍ വ്യക്തമാകും. സംസ്ഥാന സെക്രട്ടറിയേറ്റില്‍ വന്‍ അഴിച്ചുപണിക്ക് വിഎസ് വിഭാഗം ശ്രമിക്കുന്നുണ്ട്.
തിരുവനന്തപുരം ജില്ലാ സെക്രട്ടറി എം.വിജയകുമാര്‍ സെക്രട്ടറിയേറ്റില്‍ എത്തിയേക്കും. മലപ്പുറത്ത് നടന്ന സംസ്ഥാന സമ്മേളനത്തില്‍ ഏറ്റവുമധികം വോട്ട് നേടി സംസ്ഥാന കമ്മറ്റിയിലെത്തിയത് വിജയകുമാറായിരുന്നു. വി.എസും പിണറായിയും ഒരു പോലെ പിന്തുണക്കുന്ന നേതാവുമാണ് വിജയകുമാര്‍.പാര്‍ട്ടിയിലെ വിഭാഗീയത പരിഹരിക്കാന്‍ പോളിറ്റ്ബ്യൂറോ മുന്‍കൈയെടുത്ത് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള നടപടികള്‍ക്കും ഇതോടെ തുടക്കമാവും. പ്രകാശ് കാരാട്ടിനു പുറമെ പി ബി. അംഗങ്ങളായ എസ്. രാമചന്ദ്രന്‍ പിള്ള, സീതാറാം യെച്ചൂരി എന്നിവരും യോഗത്തില്‍ പങ്കെടുക്കും.












Click it and Unblock the Notifications