ദിനേശ് ബീഡി പ്രതിസന്ധിയിലേക്ക്
കണ്ണൂര്‍: ഒരു കാലത്ത് ഇടതുപക്ഷ സഹകരണപ്രസ്ഥാനത്തിന്റെ മുഖമുദ്രയായിരുന്ന കണ്ണൂരിലെ കേരള ദിനേശ് ബീഡിക്കമ്പനി പ്രതിസന്ധിയിലേക്ക്. കമ്പനിക്കുണ്ടാകുന്ന നഷ്ടവും ബീഡിക്ക് ആവശ്യക്കാര്‍ കുറയുന്നതും മാനേജ്മെന്റിനെയും യൂണിയനെയും തൊഴില്‍ ദിനങ്ങള്‍ വെട്ടിക്കുറക്കുകയെന്ന അവസ്ഥയിലെത്തിച്ചിരിക്കുകയാണ്. ഈ നടപടി കമ്പനിയിലെ തൊഴിലാളികളെ പട്ടിണിയിലേക്കും ദുരിതങ്ങളിലേക്കും തള്ളിയിടുകയാണ്.
45,000 തൊഴിലാളികളുണ്ടായിരുന്ന കമ്പനിയില്‍ ഇപ്പോള്‍ 15,000 തൊഴിലാളികള്‍ മാത്രമാണ് ഉള്ളത്. ഇവരില്‍ പലരും പിരിച്ചുവിടല്‍ ഭീഷണിയിലുമാണ്. തൊഴിലാളികളില്‍ 200ളം പേര്‍ പ്രാഥമികസഹകരണസംഘങ്ങളില്‍ നിന്നുള്ള സ്ത്രീകളാണ്. തൊഴില്‍ ദിവസങ്ങളി വെട്ടിക്കുറയ്ക്കാനുള്ള മാനേജ്മെന്റ്, യൂണിയന്‍ തീരുമാനത്തിനെതിരെ ഇവര്‍ രംഗത്തെത്തിയിട്ടുണ്ട്. ഈ തീരുമാനം പുനരാലോചിക്കണമെന്നാവശ്യപ്പെട്ട് ദിനേശ് ബീഡി ചെയര്‍മാന്‍ സി.വി കുഞ്ഞുരാമന് മെമ്മോറാണ്ടം നല്‍കിയിട്ടുണ്ട്.
ശരിയായ വിപണനതന്ത്രങ്ങളില്ലാത്തതും ദിനേശ് ഭക്ഷ്യ ഉല്‍പന്നങ്ങളുണ്ടാക്കാനുള്ള പദ്ധതി നടപ്പാക്കാത്തതും തൊഴിലാളി യൂണിയനുകളിലെ പ്രശ്നങ്ങളും ചേര്‍ന്നാണ് കമ്പനിയെ ഇത്തരമൊരവസ്ഥയിലെത്തിച്ചതെന്ന് ദേശീയ ബീഡി തൊഴിലാളി ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി പി.രാജന്‍ പറഞ്ഞു.












Click it and Unblock the Notifications