Get Updates
Get notified of breaking news, exclusive insights, and must-see stories!

എഫ്സിഐ കേരളത്തില്‍ നിന്നും നെല്ലു സംഭിരിക്കും

ദില്ലി: കേരളത്തില്‍ നിന്നും മെയ് രണ്ട് തിങ്കളാഴ്ച മുതല്‍ ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ നെല്ലു സംഭരിക്കും. എഫ്സിഐ ചെയര്‍മാന്‍ വി.കെ മല്‍ഹോത്രയുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം തീരുമാനമായത്. ഇതു സംബന്ധിച്ച അന്തിമ ചര്‍ച്ചകള്‍ക്കായി സിവില്‍ സപ്ലൈസ് അധികൃതര്‍ ഏപ്രില്‍ 30 ശനിയാഴ്ച ദില്ലിയിലെത്തും.

കര്‍ഷകരില്‍ നിന്നും സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ സംഭരിക്കുന്ന നെല്ലായിരിക്കും എഫ്സിഐ വാങ്ങുക. നെല്ലു സംഭരണത്തിനായി ദീര്‍ഘകാലപദ്ധതികള്‍ ആവിഷ്കരിക്കുമെന്ന് ചര്‍ച്ചക്കു ശേഷം മല്‍ഹോത്ര അറിയിച്ചു.

നേരത്തെ സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ എത്ര നെല്ല് സംഭരിച്ചാലും അത് വാങ്ങാന്‍ തയ്യാറാണെന്ന് എഫ്സിഐ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഇതെത്തുടര്‍ന്നാണ് എഫ്സിഐയുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയത്.

കേരളത്തിലെ നെല്ലു കര്‍ഷകരുടെ പ്രശ്നങ്ങള്‍ കേരളാ എംപിമാര്‍ കേന്ദ്രകൃഷിമന്ത്രി ശരത്പവാറിനെ അറിയിച്ചിരുന്നു. ഇതേതുടര്‍ന്നാണ് നെല്ലുസംഭരിക്കാന്‍ എഫ്സിഐ തീരുമാനിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+