എയര്‍ ഇന്ത്യാ എക്സ്പ്രസ് സര്‍വീസാരംഭിക്കുന്നു
തിരുവനന്തപുരം: എയര്‍ ഇന്ത്യയുടെ ചെലവു കുറഞ്ഞ വിമാനസര്‍വീസായ എയര്‍ ഇന്ത്യാ എക്സ്പ്രസ് ഏപ്രില്‍ 29 വെള്ളിയാഴ്ച സര്‍വീസാരംഭിക്കും. വെള്ളിയാഴ്ച രാവിലെ എട്ടു മണിക്ക് ആദ്യവിമാനം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സംസ്ഥാന ഗവര്‍ണര്‍ ആര്‍.എല്‍ ഭാട്യ ഫ്ലാഗ് ഓഫ് ചെയ്യും. കേന്ദ്രവ്യോമയാന മന്ത്രി പ്രഭുല്‍ പട്ടേല്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാരുടെ സംഘം ആദ്യവിമാനത്തില്‍ അബുദാബിയിലേക്കു പോകും.
ഏപ്രില്‍ 29നു തന്നെ കൊച്ചിയില്‍ നിന്നും കോഴിക്കോടു നിന്നും എയര്‍ ഇന്ത്യാ എക്സ്പ്രസ് സര്‍വീസാരംഭിക്കുന്നുണ്ട്. കൊച്ചിയില്‍ നിന്നും രാവിലെ എട്ട് മുപ്പതിനാണ് ആദ്യ സര്‍വീസ്. കോഴിക്കോടു നിന്നുളള വിമാനം രാത്രിയിലാണ്. ആദ്യഘട്ടത്തില്‍ ദുബായിലേക്ക് കൊച്ചിയില്‍ നിന്നും കോഴിക്കോടു നിന്നും മാത്രമാണ് എയര്‍ ഇന്ത്യാ എക്സ്പ്രസ് സര്‍വീസാംരഭിക്കുന്നത്. മസ്കറ്റിലേക്ക് സര്‍വീസ് നടത്താന്‍ അവിടുത്തെ സര്‍ക്കാരിന്‍ നിന്നും ഇതുവരെ അനുമതി ലഭിച്ചിട്ടില്ല.












Click it and Unblock the Notifications