Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു കോടി വാങ്ങി ചോദ്യചോര്‍ച്ച അന്വേഷണം അട്ടിമറിച്ചു: മുരളീധരന്‍

തിരുവനന്തപുരം: എസ്എസ്എല്‍സി ചോദ്യ ചോര്‍ച്ചയെപ്പറ്റിയുള്ള അന്വേഷണം ഒരു കോടി രൂപ കോഴവാങ്ങി അട്ടിമറിച്ചെന്ന് കെ.മുരളീധരന്‍ ആരോപിച്ചു. കോണ്‍ഗ്രസിന്റെയും മഹാത്മാ ഗാന്ധിയുടെ പേരില്‍ പിടിച്ചുപറിയാണിപ്പോള്‍ കോണ്‍ഗ്രസില്‍ നടക്കുന്നതെന്നും മുരളി പറഞ്ഞു. മേയ് ഒന്നിന് തൃശൂരില്‍ ചേരുന്ന ഐ ഗ്രൂപ്പ് പ്രവര്‍ത്തക കണ്‍വെന്‍ഷനു മുന്നോടിയായി തിരുവനന്തപുരത്ത് നടന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുരളീധരന്‍.

ചോദ്യ ചോര്‍ച്ച കേസ് അട്ടിമറിക്കാന്‍ ഒരു കോടി കോഴവാങ്ങി. രണ്ട് സ്ത്രീകള്‍ക്ക് ചേര്‍ന്ന് അട്ടിമറിക്കാന്‍ കഴിയുന്നതല്ലാ നമ്മുടെ പരീക്ഷാ വ്യവസ്ഥിതി. അതു സാധ്യമാണെങ്കില്‍ മുഖ്യമന്ത്രിക്കും കൂട്ടര്‍ക്കും മീശവച്ച് നടക്കാന്‍ അര്‍ഹതയില്ല.

ശബരിമല റയില്‍ പാത വേണ്ടന്നുവച്ചതും അഴിമതിയുടെ ഫലമാണ്. മുഖ്യമന്ത്രിയുമായി അടുപ്പമുള്ള ചില തോട്ടം ഉടമകള്‍ക്ക് സ്ഥലം നഷ്ടപ്പെടുമെന്നതിനാലാണിത്. ശബരിമലയിലെത്തുന്ന ലക്ഷക്കണക്കിന് ഭക്തര്‍ക്ക് സഹായമാകുന്ന റയില്‍ പാത പോലും അഴിമതിക്കായി വേണ്ടെന്ന് വച്ചു.

ഗ്രൂപ്പ് പാടില്ലെന്ന് പറഞ്ഞ ഹൈക്കമാണ്ട് ഇപ്പോള്‍ ഐ ഗ്രൂപ്പ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നു. കരുണാകരന്‍ പുതിയ പാര്‍ട്ടിയുണ്ടാക്കുമ്പോള്‍ അണികളുടെ ഒഴുക്ക് തടയാനാണ് ഐ ഗ്രൂപ്പുണ്ടാക്കാന്‍ ഹൈക്കമാണ്ട് ശ്രമിക്കുന്നത്.

കോണ്‍ഗ്രസിനുള്ളില്‍ ഐ നേതാക്കളെ ഇപ്പോള്‍ നിശ്ചയിക്കുന്നത് ഉമ്മന്‍ ചാണ്ടിയാണെന്നും ഹൈക്കമാണ്ട് അതിന് പിന്തുണ നല്‍കുകയാണെന്നും മുരളി അഭിപ്രായപ്പെട്ടു. ഒഴിവുവരുന്ന സ്ഥാനമാനങ്ങള്‍ നല്‍കാമെന്ന് പറഞ്ഞാണ് നേതാക്കളെ ഒപ്പം നിര്‍ത്തുന്നത്. ആളെ പറ്റിക്കാനുള്ള ശ്രമമാണിതെന്നും മുരളി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+