ബാബു ദിവാകരന്റെ പുതിയ പാര്‍ട്ടി നിലവില്‍ വന്നു
തിരുവനന്തപുരം:തൊഴില്‍ വകുപ്പുമന്ത്രി ബാബു ദിവാകരന്റെ ആര്‍എസ്പി(എം) എന്ന പുതിയ പാര്‍ട്ടി നിലവില്‍ വന്നു. തലസ്ഥാനത്തു നടന്ന പാര്‍ട്ടി അനുഭാവികളുടെ യോഗത്തില്‍ വച്ചാണ് പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്.
ആര്‍എസ്പിയുടെ പിളര്‍പ്പിനു കാരണം താമരാക്ഷനും ചന്ദ്രചൂഢനുമാണെന്ന് പാര്‍ട്ടി രൂപീകരണവേളയില്‍ ബാബു ദിവാകരന്‍ കുറ്റപ്പെടുത്തി. താമരാക്ഷന് സ്വന്തം രാഷ്ട്രീയഭാവിയെ പറ്റി മാത്രമെ ചിന്തിക്കുന്നുള്ളൂ. അതുകൊണ്ടുതന്നെ ആ വഴിക്കുള്ള പ്രവര്‍ത്തനങ്ങളാണ് താമരാക്ഷന്‍ ചെയ്യുന്നത്.
അടുത്ത തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ജയിക്കില്ലെന്നും അതുകൊണ്ടുതന്നെ എല്‍ഡിഎഫുമായി ആര്‍എസ്പി സഹകരിക്കണമെന്നുമാണ് താമരാക്ഷന്റെ ആഗ്രഹമെന്നും ബാബു ദിവാകരന്‍ കുറ്റപ്പെടുത്തി.












Click it and Unblock the Notifications