അനുരഞ്ജനത്തിന്റെ ആവശ്യമില്ല: തെന്നല
മലപ്പുറം: പാര്‍ട്ടി വിട്ടുപോകുന്നവരെ പിന്‍തിരിപ്പിക്കാനാവില്ലെന്ന് കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള. ഇപ്പോള്‍ അനുരഞ്ജനത്തിനിന്റെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. മഞ്ചേരിയില്‍ കോണ്‍ഗ്രസ് സമ്മേളനത്തിന്റെ വാര്‍ഷികം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം.
ഉമ്മന്‍ ചാണ്ടിയും ആന്റണിയും പറയുന്നത് അവരുടെ വ്യക്തിപരമായ അഭിപ്രായങ്ങളാണ്. ഇതിനോടെല്ലാം പ്രതികരിക്കാന്‍ തനിക്കാവില്ല.
കെപിസിസി സംഘടിപ്പിച്ച പരിപാടികളില്‍ കോണ്‍ഗ്രസുകാരെയാണ് പങ്കെടുപ്പിച്ചിട്ടുള്ളത്. ആരോടും വിവേചനം കാണിച്ചിട്ടില്ല. രാജ്മോഹന്‍ ഉണ്ണിത്താനും അതില്‍ പങ്കെടുത്തിട്ടുണ്ടാവും.
മലപ്പുറത്തെ പറ്റി വി.എസ് നടത്തിയ പ്രസ്താവനയെപ്പറ്റി അവിടെയുളള കോണ്‍ഗ്രസുകാര്‍ പ്രതികരിച്ചിട്ടുണ്ട്. താന്‍ കൂടി പ്രതികരിക്കേണ്ട ആവശ്യമില്ല.
ദില്ലിക്കു പോകുന്നത് പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാനാണെന്നും സോണിയാഗാന്ധിയുമായി കൂടിക്കാഴ്ചക്ക് അവസരമുണ്ടായാല്‍ സംസാരിക്കുമെന്നും തെന്നല പറഞ്ഞു.












Click it and Unblock the Notifications