മുട്ടത്തു വര്‍ക്കി പുരസ്കാരം സക്കറിയക്ക്
തിരുവനന്തപുരം: ഈ വര്‍ഷത്തെ മുട്ടത്തുവര്‍ക്കി പുരസ്കാരം പ്രശസ്ത സാഹിത്യകാരന്‍ സക്കറിയക്ക് ലഭിച്ചു .33,333 രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. മലയാള കഥാ ശാഖയ്ക്ക് സക്കറിയ നല്‍കിയ സമഗ്ര സംഭാവനകളെ മാനിച്ചാണ് അവാര്‍ഡ്.
വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടിയുള്ള മുട്ടത്തുവര്‍ക്കി ഫൗണ്ടേഷന്റെ അവാര്‍ഡിന് കൊച്ചി സര്‍വകലാശാലയിലെ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥി സുരേഷ് പി തോമസ് അര്‍ഹനായി. സി.രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള കമ്മറ്റിയാണ് അവാര്‍ഡ് നേതാവിനെ തെരഞ്ഞെടുത്തത്.
വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടിയുള്ള മുട്ടത്തുവര്‍ക്കി ഫൗണ്ടേഷന്റെ അവാര്‍ഡിന് കൊച്ചി സര്‍വകലാശാലയിലെ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥി സുരേഷ് പി തോമസ് അര്‍ഹനായി. മെയ് 28ന് കോട്ടയത്ത് ചേരുന്ന ചടങ്ങില്‍ വച്ച് പ്രൊഫ.എം.എന്‍ വിജയന്‍ അവാര്‍ഡ് സമ്മാനിക്കും.
ഇതാദ്യമായാണ് കഥയ്ക്ക് മുട്ടത്തുവര്‍ക്കി അവാര്‍ഡ് നല്‍കുന്നത്. നോവലിനെയായിരുന്നു ഇതുവരെ പരിഗണിച്ചിരുന്നത്. മുട്ടത്തുവര്‍ക്കി ഫൗണ്ടേഷന്റെ പതിനാലാമത് അവാര്‍ഡാണിത്. 1976 മുതല്‍ 2000 വരെയുള്ള രചനകളാണ് അവാര്‍ഡ് നല്‍കാന്‍ പരിഗണിക്കുന്നത്.












Click it and Unblock the Notifications