Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്മാര്‍ട്ട് സിറ്റി കൊച്ചിയില്‍ തന്നെ

കൊച്ചി: ദുബായ് ഇന്റര്‍നെറ്റ് സിറ്റി സ്ഥാപിക്കുന്ന സ്മാര്‍ട്ട് സിറ്റി കൊച്ചിയില്‍ സ്ഥാപിക്കാന്‍ ധാരണയായി. മെയ് ആദ്യവാരം ദുബായില്‍ നടക്കുന്ന ചടങ്ങില്‍ ധാരണാപത്രം ഒപ്പുവയ്ക്കും.മെയ് മാസത്തില്‍ തന്നെ സ്മാര്‍ട്ട് സിറ്റിയുടെ നിര്‍മാണം ആരംഭിക്കുമെന്നാണ് കരുതുന്നത്.

ഇന്റര്‍നെറ്റ് സിറ്റി അധികൃതരും സര്‍ക്കാര്‍ പ്രതിനിധികളും തമ്മില്‍ കൊച്ചി ഇന്‍ഫോ പാര്‍ക്കില്‍ വച്ചു നടന്ന ചര്‍ച്ചയിലാണ് സ്മാര്‍ട്ട് സിറ്റി സ്ഥാപിക്കുന്നതു സംബന്ധിച്ച് ധാരണയായത്.

ആദ്യഘട്ടത്തില്‍ 400 ഏക്കറില്‍ ആരംഭിക്കുന്ന സ്മാര്‍ട്ടി സിറ്റി പിന്നീട് 1000 ഏക്കറിലേക്ക് വ്യാപിപ്പിക്കും.മൊത്തം പദ്ധതി ചെലവായി 2000 കോടി രൂപയാണ് ആദ്യം കണക്കാക്കിയിരുന്നത്. എന്നാല്‍ തുക ഇതിലും വര്‍ദ്ധിക്കാനാണ് സാധ്യതയെന്ന് ഇന്റര്‍നെറ്റ് സിറ്റി അധികൃതര്‍ പറഞ്ഞു.

ഇന്റര്‍നെറ്റ് സിറ്റിയിലൂടെ 2000 കോടിയുടെ നിക്ഷേപം കൊച്ചിയിലെത്തും. വല്ലാര്‍പാടം പദ്ധതി സാക്ഷാത്കാരമായ ശേഷം കൊച്ചിയ്ക്ക് ലഭിക്കുന്ന പ്രധാന പദ്ധതിയാണിത്. വ്യാഴാഴ്ച ചീഫ് സെക്രട്ടറി പാലാട്ട് മോഹന്‍ദാസിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥതല സംഘമാണ് സര്‍ക്കാരിനായി ചര്‍ച്ചയ്ക്ക് എത്തിയത്.

ഇന്റര്‍നെറ്റ് സിറ്റിക്കുവേണ്ട ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കും. അടിസ്ഥാന സൗകര്യങ്ങളും സര്‍ക്കാര്‍ ഒരുക്കും. വൈദ്യുതി, വെള്ളം എന്നിവയും സര്‍ക്കാര്‍ ലഭ്യമാക്കാമെന്ന ഉറപ്പ് ദുബായ് കമ്പനിക്ക് നല്‍കിയിട്ടുണ്ട്.

കരാര്‍ ഒപ്പിടുന്നതു സംബന്ധിച്ച തീയതി പിന്നീട് പ്രഖ്യാപിക്കും. ദുബായ് ഇന്റര്‍നെറ്റ് സിറ്റിയുടെ ബോര്‍ഡ് യോഗത്തില്‍ വ്യാഴാഴ്ച ഉണ്ടായ തീരുമാനങ്ങള്‍ കമ്പനി പ്രതിനിധികള്‍ അറിയിക്കും .

എന്നാല്‍ ബുധനാഴ്ച മന്ത്രിസഭാ യോഗം കൈക്കൊണ്ട് ചില നിലപാടുകള്‍ പദ്ധതി സഫലമാകാന്‍ സഹായകമായി. ഭൂമി വില ഉള്‍പ്പെടെയുള്ളവയില്‍ ദുബായ് ഇന്റര്‍നെറ്റ് സിറ്റിയും സംസ്ഥാന സര്‍ക്കാരും വിട്ടുവീഴ്ചയ്ക്ക് തയ്യാറായി. പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച് ഇനി സാങ്കേതിക പ്രശ്നങ്ങള്‍മാത്രമേ ഉള്ളൂവെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.വ്യാഴാഴ്ചത്തെ ചര്‍ച്ച പൂര്‍ണ്ണ വിജയമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്‍ഫോ പാര്‍ക്കിന്റെ 64 ഏക്കറും ഇന്‍ഫോ പാര്‍ക്കിനായി ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്ന 136 ഏക്കറും ബ്രഹ്മപുരത്തെ ഡീസല്‍ വൈദ്യുതനിലയത്തോടു ചേര്‍ന്നുള്ള 100 ഏക്കറും കൈമാറാമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്.

ഡിഐസി ചീഫ് പ്ലാനിങ്ങ് ആന്‍ഡ് ബിസിനസ് ഡവലപ്മെന്റ് ഓഫീസര്‍ ദീപക് പത്മനാഭന്‍, റിയല്‍ എസ്റേറ്റ് പ്രോപ്പര്‍ട്ടീസ് ആന്‍ഡ് റിലേഷന്‍സ് സീനിയര്‍ മാനേജര്‍ ബാജു ജോര്‍ജ്, ദീപ്തി ഗോസ്ലെ എന്നിവരാണ് ദുബായ് സംഘത്തിലുണ്ടായിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+