സുര്‍ജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ദില്ലി: പ്രമുഖ സിപിഎം നേതാവ് ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തിനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ബാങ്കോക്കിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിയറ്റ്നാമില്‍ നടക്കുന്ന കമ്യൂണിറ്റ് പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോകവെ തായ്ലന്റിലെത്തിയപ്പോളാണ് അദ്ദേഹത്തിന് സുഖമില്ലാതായത്.
സുര്‍ജിത്തിന്റെ നില തൃപ്തികരമാണെന്നും അദ്ദേഹം ഇപ്പോള്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നും ബാങ്കോക്കിലെ ഇന്ത്യന്‍ എംബസി അധികൃതര്‍ അറിയിച്ചു.
മുതിര്‍ന്ന സിപിഎം നേതാവ് നിലോത്പല്‍ ബസു സുര്‍ജിത്തിനെ കാണാനായി ഉടന്‍ തന്നെ ബാങ്കോക്കിലേക്കു പുറപ്പെടും. സുര്‍ജിത്തിന്റെ ചെറുമകനും സുര്‍ജിത്തിമൊപ്പമുണ്ട്.












Click it and Unblock the Notifications