പുതിയ പാര്‍ട്ടിയിലേക്കില്ല: ഇ. എം. അഗസ്തി
തൊടുപുഴ: താന്‍ ഐ ഗ്രൂപ്പ് വിട്ടതായി ഇ. എം. അഗസ്തി എംഎല്‍എ ഔദ്യോഗികമായി അറിയിച്ചു. പുതിയ പാര്‍ട്ടിയിലേക്ക് താനില്ലെന്ന് അഗസ്തി പറഞ്ഞു. അഗസ്തി ഐ ഗ്രൂപ്പ് വിടുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു.
പാര്‍ട്ടി പിളരുന്ന സാഹചര്യമുണ്ടായാല്‍ പുതിയ പാര്‍ട്ടിയില്‍ താനുണ്ടാകില്ലെന്ന് കെ. കരുണാകരനോട് താന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസ് എംഎല്‍എ ആയിരിക്കെ കെ. മുരളീധരന്‍ നേതൃത്വം നല്‍കുന്ന പുതിയ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാനാകില്ല. പാര്‍ട്ടിയില്‍ അനുരഞ്ജനമുണ്ടാകരുതെന്നാണ് ചിലരുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.
വി. എസ്. ശിവകുമാറിന് പിന്നാലെ ഐ ഗ്രൂപ്പ് വിടുന്ന നേതാവാണ് ഇ. എം. അഗസ്തി. കഴിഞ്ഞ ഐ ഗ്രൂപ്പ് യോഗത്തില്‍ അഗസ്തി പങ്കെടുത്തിരുന്നില്ല. കരുണാകരന്റെ വിശ്വസ്തനായിരുന്ന അഗസ്തി കൂടി ഐ ഗ്രൂപ്പ് വിട്ടത് കരുണാകര വിഭാഗത്തിന് ക്ഷീണമായി.












Click it and Unblock the Notifications