Get Updates
Get notified of breaking news, exclusive insights, and must-see stories!

എയര്‍ ഇന്ത്യ: തീരുമാനം നിഷ്പക്ഷമെന്ന് ബോയിംഗ് കമ്പനി പ്രതിനിധി

തിരുവനന്തപുരം: എയര്‍ ഇന്ത്യ വാങ്ങാനുദ്ദേശിക്കുന്ന ബോയിംഗ് വിമാനങ്ങള്‍ ഇന്ധനലാഭം നല്‍കുന്നവയാണെന്ന് ബോയിംഗ് വൈസ് പ്രസിഡന്റ് ദിനേഷ് എ. കേഷ്കര്‍.

ബോയിംഗ് കമ്പനിയില്‍ നിന്നും വിമാനങ്ങള്‍ വാങ്ങാനുള്ള എയര്‍ ഇന്ത്യയുടെ തീരുമാനം നിഷ്പക്ഷമാണെന്നും അദ്ദേഹം പറഞ്ഞു. എയര്‍ ഇന്ത്യ 30000 കോടിക്ക് ബോയിംഗ് കമ്പനിയില്‍ നിന്നും പുതിയ വിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചതിനെതിരെയുള്ള എയര്‍ബസ് കമ്പനിയുടെ ആരോപണങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ വശങ്ങളും പരിഗണിച്ച ശേഷമാണ് വിമാനങ്ങളുടെ ടെന്‍ഡര്‍ ബോയിംഗ് കമ്പനിക്കു നല്‍കാന്‍ എയര്‍ ഇന്ത്യാ അധികൃതര്‍ തീരുമാനിച്ചത്. ഇതില്‍ യാതൊരു അസ്വഭാവികതയുമില്ല. മറ്റു കമ്പനികളെ അപേക്ഷിച്ച് താരതമ്യേന നല്ല നിരക്കാണ് കമ്പനി എയര്‍ ഇന്ത്യക്കു വാഗ്ദാനം ചെയ്തത്. ഇന്ധനലാഭത്തിനു പുറമെ വിമാനത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കായി കുറഞ്ഞ ചെലവു മാത്രമെ വരികയുള്ളൂവെന്നതും ബോയിംഗ് കമ്പനി നല്‍കുന്ന വിമാനങ്ങളുടെ പ്രത്യേകതയാണ്.

എയര്‍ ഇന്ത്യക്ക് 50 വിമാനങ്ങളാണ് നല്‍കുന്നത്. സര്‍ക്കാര്‍ അനുമതി നല്‍കിയാലുടന്‍ വിമാനങ്ങള്‍ എയര്‍-ഇന്ത്യക്കു കൈമാറുന്നതിനെ സംബന്ധിച്ച് ധാരണയാകും. എയര്‍ ഇന്ത്യക്ക് എല്ലാ സഹായങ്ങളും ബോയിംഗ് കമ്പനി ചെയ്തുകൊടുക്കുമെന്നും അവരുമായുള്ള നല്ല ബന്ധം എക്കാലത്തും തുടരാനാണ് ആഗ്രഹിക്കുന്നതെന്നും ദിനേശ് കേഷ്കര്‍ പറഞ്ഞു. എയര്‍ ഇന്ത്യാ എക്സ്പ്രസ്സിന്റെ ഉദ്ഘാടനച്ചടങ്ങളില്‍ പങ്കെടുക്കാനായാണ് അദ്ദേഹം തിരുവനന്തപുരത്തെത്തിയത്.

എയര്‍ ഇന്ത്യ ബോയിംഗ് കമ്പനിയില്‍ നിന്ന് വിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചതിനെ ബോയിംഗിന്റെ മുഖ്യഎതിരാളിയായ ലണ്ടന്‍ ആസ്ഥാനമായുള്ള എയര്‍ബസ് കമ്പനി നിശിതമായി വിമര്‍ശിച്ചിരുന്നു. ഇതിനെതിരെ കേന്ദ്രവിജിലന്‍സില്‍ പരാതി നല്‍കുമെന്നും എയര്‍ ബസ് അധികൃതര്‍ അറിയിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+