എയര്‍ ഇന്ത്യാ എക്സ്പ്രസ് സര്‍വീസ് ആരംഭിച്ചു
തിരുവനന്തപുരം: എയര്‍ ഇന്ത്യയുടെ ചെലവു കുറഞ്ഞ എയര്‍ഇന്ത്യാ എക്സ്പ്രസ് വിമാനസര്‍വീസ് ആരംഭിച്ചു. വിമാനത്തിന്റെ കന്നിപ്പറക്കല്‍ ഏപ്രില്‍ 29 വെള്ളിയാഴ്ച തിരുവനന്തപുരത്ത് ഗവര്‍ണര്‍ ആര്‍.എല്‍ ഭാട്യ ഫ്ലാഗ് ഓഫ് ചെയ്തു. രാവിലെ 8.40നാണ് തിരുവനന്തപുരത്തു നിന്നും അബുദാബിയിലേക്കുള്ള ആദ്യവിമാനം യാത്ര തിരിച്ചത്.
തിരുവനന്തപുരം വിമാനത്താവളത്തിലെ ഡൊമസ്റിക് ടെര്‍മിനലില്‍ നടന്ന ഫ്ലാഗ് ഓഫ് ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കേന്ദ്ര സിവില്‍ വ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേലും എയര്‍ ഇന്ത്യാ ചെയര്‍മാന്‍ തുളസീദാസും പങ്കെടുത്തു.
നെടുമ്പാശേരിയില്‍ നിന്നും കരിപ്പൂരു നിന്നും എയര്‍ ഇന്ത്യാ എക്സ്പ്രസ് സര്‍വീസ് വെള്ളിയാഴ്ച തന്നെ ആരംഭിക്കുന്നുണ്ട്.
എയര്‍ ഇന്ത്യ എക്സപ്രസ് വന്നതോടെ ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവാണ് യാത്രക്കാര്‍ക്ക് ലഭിയ്ക്കാന്‍ പോകുന്നത്.
തിരുവനന്തപുരത്ത് നിന്ന് ദുബൈ, അബുദാബി സെക്ടറിലേയ്ക്ക് 3,235 രൂപ മുതലാണ് ഒരു വഴിയ്ക്ക് നിരക്ക്. എന്നാല്‍ വിമാനം പുറപ്പെടേണ്ട ദിവസം അടുക്കുന്തോറും നിരക്ക് കൂടും. സീറ്റ്, ദിവസം എന്നിവ അനുസരിച്ച് നിരക്കില്‍ വ്യത്യാസം വരും. ആകെയുള്ള 180 സീറ്റില്‍ 60 എണ്ണമാണ് എറ്റവും കുറഞ്ഞ നിരക്കില്‍ നല്‍കുന്നതെന്ന് എയര്‍ ഇന്ത്യ മാനേജിഗ് ഡയറക്ടര്‍ വി. തുളസീദാസ് പറഞ്ഞു.
ദില്ലിയില്‍ നിന്ന് അബുദാബിയിലേയ്ക്കുള്ള ടിയ്ക്കറ്റ് നിരക്ക് 6,632 രൂപയാണ്. ഇത് സാധാരണ നിരക്കിനേക്കാള്‍ 25-30 ശതമാനം കുറവാണ്.












Click it and Unblock the Notifications