Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാലാനന്ദന്‍ സിപിഎം സംസ്ഥാന കമ്മിറ്റിയില്‍

തിരുവനന്തപുരം: പോളിറ്റ് ബ്യൂറോയില്‍ നിന്നൊഴിവായ ഇ. ബാലാനന്ദന്‍ അടക്കം അഞ്ചു പേരെ കൂടി സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി.

ആനാവൂര്‍ നാഗപ്പന്‍ (തിരുവനന്തപുരം), എളമരം കരീം (കോഴിക്കോട്), കെ.പി.സഹദേവന്‍ (കണ്ണൂര്‍), കെ.ഉമ്മര്‍മാസ്റര്‍ (മലപ്പുറം) എന്നിവരാണ് സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തപ്പെട്ട നേടിയ മറ്റ് നാലു പേര്‍. ഇവര്‍ നാലുപേരും വി. എസ് വിരുദ്ധ ഗ്രൂപ്പില്‍ പെട്ടവരാണ്.

ആനാവൂര്‍ നാഗപ്പന്‍, എളമരം കരീം, കെ.പി.സഹദേവന്‍, ഉമ്മര്‍മാസ്റര്‍ എന്നിവരുടെ പേരുകള്‍ മലപ്പുറം സംസ്ഥാന സമ്മേളനത്തില്‍ ഔദ്യോഗിക ലിസ്റില്‍പ്പെടുത്തിയിരുന്നെങ്കിലും തര്‍ക്കത്തെത്തുടര്‍ന്ന് ആ സ്ഥാനങ്ങള്‍ ഒഴിച്ചിടേണ്ടിവന്നു. വ്യാഴാഴ്ച ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ഔദ്യോഗിക ലിസ്റിലെ നാല് പേരെയും ഉള്‍പ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇതോടൊപ്പം ടി. കെ. ബാലന്റെ മരണത്തെ തുടര്‍ന്നുണ്ടായ ഒഴിവും നികത്തി. ഇതോടെ സംസ്ഥാന കമ്മിറ്റിയുടെ അംഗസംഖ്യ 80 ആയി.

വ്യാഴാഴ്ച ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പുതിയ സംസ്ഥാന സെക്രട്ടേറിയറ്റ് രൂപീകരിക്കാന്‍ കഴിഞ്ഞില്ല. സെക്രട്ടേറിയേറ്റിനെ വെള്ളിയാഴ്ച തെരഞ്ഞെടുത്തേക്കും.

എം. ചന്ദ്രന്‍പിള്ള, എസ്.ശര്‍മ്മ എന്നിവരെ സെക്രട്ടറിയേറ്റില്‍ നിന്ന്ഒഴിവാക്കണമെന്ന നിലപാടാണ് ഔദ്യോഗികപക്ഷത്തിന്. അതേ സമയം വി. എസ് വിഭാഗം തോമസ് ഐസക്കിനെ മാറ്റണമെന്ന് ആവശ്യപ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+