സിപിഎം സെക്രട്ടറിയേറ്റ് രൂപീകരണം നടന്നില്ല
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് രൂപീകരണം ഏപ്രില്‍ 29 വെള്ളിയാഴ്ചയും നടന്നില്ല. പാര്‍ട്ടിയിലെ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള കടുത്ത അഭിപ്രായ ഭിന്നത മൂലം സെക്രട്ടറിയേറ്റ് രൂപീകരിക്കാതെ സംസ്ഥാന കമ്മിറ്റി യോഗം പിരിഞ്ഞു. മെയ് 20ന് വീണ്ടും കമ്മിറ്റി യോഗം ചേരും.
വ്യാഴാഴ്ചയും സെക്രട്ടറിയേറ്റ് രൂപീകരണം സംബന്ധിച്ച് ചര്‍ച്ച നടത്തിരുന്നെങ്കിലും ഇക്കാര്യത്തില്‍ ധാരണയുണ്ടായില്ല. ധാരണയാവാത്തതിനെ തുടര്‍ന്ന് വെള്ളിയാഴ്ചത്തേക്ക് രൂപീകരണം മാറ്റിവയ്ക്കുകയായിരുന്നു. എന്നാല്‍ വെള്ളിയാഴ്ച സെക്രട്ടറിയേറ്റ് രൂപീകരിക്കാതെ സംസ്ഥാന കമ്മിറ്റി പിരിഞ്ഞു. യോഗത്തിന്റെ പ്രധാന അജണ്ട സെക്രട്ടറിയേറ്റ് രൂപീകരണമായിരുന്നു.
എം. ചന്ദ്രന്‍പിള്ള, എസ്.ശര്‍മ്മ എന്നിവരെ സെക്രട്ടറിയേറ്റില്‍ നിന്ന്ഒഴിവാക്കണമെന്ന നിലപാടാണ് ഔദ്യോഗികപക്ഷത്തിന്. അതേ സമയം വി. എസ് വിഭാഗം തോമസ് ഐസക്കിനെ മാറ്റണമെന്ന് ആവശ്യപ്പെടുന്നു. ആരെയൊക്കെ പുതിയ സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തണമെന്ന കാര്യത്തില്‍ അഭിപ്രായ സമന്വയത്തിലെത്താനാവാത്തതിനെ തുടര്‍ന്നാണ് യോഗം പിരിഞ്ഞത്.












Click it and Unblock the Notifications