ഐ ഗ്രൂപ്പ് കോണ്‍ഗ്രസ് പതാക ഉപയോഗിക്കരുതെന്ന് കോടതി
തൃശൂര്‍: മെയ് ഒന്നിന് തൃശൂരില്‍ ഐ ഗ്രൂപ്പ് നടത്തുന്ന സമ്മേളനത്തിലും റാലിയിലും കോണ്‍ഗ്രസ് പതാകയോ കോണ്‍ഗ്രസ് ഐ എന്ന പേരോ ഉപയോഗിക്കരുതെന്ന് തൃശൂര്‍ ജില്ലാ കോടതി വിധിച്ചു.
ഇതിനിടെ ഐ ഗ്രൂപ്പ് നാഷണല്‍ കോണ്‍ഗ്രസ് (ഇന്ദിര) എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതിനെതിരെ തിരഞ്ഞെടുപ്പു കമ്മീഷനില്‍ പരാതി നല്‍കുമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് എ. സി. ജോസ് പറഞ്ഞു.
നേതാക്കളുടെ പേരില്‍ പാര്‍ട്ടി തുടങ്ങരുതെന്ന് തിരഞ്ഞെടുപ്പു ചട്ടമുണ്ട്. സാധാരണ പ്രവര്‍ത്തകരെ കബളിപ്പിക്കാനാണ് ഇന്ദിരയുടെ പേരില്‍ കരുണാകരന്‍ പാര്‍ട്ടി തുടങ്ങുന്നത്. ഈ നീക്കത്തെ എതിര്‍ക്കുമെന്നും ഇന്ദിരാഗാന്ധിയുടെ പേരില്‍ പാര്‍ട്ടി തുടങ്ങാന്‍ ഐ ഗ്രൂപ്പിന് അധികാരമില്ലെന്നും ജോസ് പറഞ്ഞു.












Click it and Unblock the Notifications