Get Updates
Get notified of breaking news, exclusive insights, and must-see stories!

എംപി സ്ഥാനം രാജിവയ്ക്കും: കരുണാകരന്‍

തിരുവനന്തപുരം: നാഷണല്‍ കോണ്‍ഗ്രസ് (ഇന്ദിര) എന്ന പുതിയ പാര്‍ട്ടി നിലവില്‍ വരുന്നതു സംബന്ധിച്ച പ്രഖ്യാപനം മെയ് ഒന്ന് ഞായറാഴ്ച തൃശൂരില്‍ നടക്കുന്ന കണ്‍വെന്‍ഷനില്‍ ഉണ്ടാകുമെന്ന് കെ. കരുണാകരന്‍ പറഞ്ഞു.

രാജ്യസഭാംഗത്വം താന്‍ ഉടന്‍ ഒഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു ടിവി ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് കരുണാകരന്‍ ഇക്കാര്യം പറഞ്ഞത്.

പുതിയ പാര്‍ട്ടി രൂപീകരണം നടക്കുമ്പോള്‍ അതിനെ ഞാന്‍ കോണ്‍ഗ്രസിലെ വിഭജനമായി കാണുന്നില്ല. കോണ്‍ഗ്രസ് എന്നില്‍ നിന്ന് പോകില്ല. എന്നെ പറഞ്ഞയക്കാനും പറ്റില്ല. ഞാന്‍ മുന്നോട്ടു പോകുമ്പോള്‍ ചിലര്‍ പുറത്താകും.

തന്നെ മുഖ്യമന്ത്രി പദത്തില്‍ നിന്ന് നീക്കാന്‍ ആയുധമാക്കിയ ചാരക്കേസിനെപ്പറ്റി ജനകീയ വിചാരണ നടത്തണം. സംഘടനയ്ക്കും പ്രവര്‍ത്തകര്‍ക്കും വേണ്ടി പലവട്ടം കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ചക്ക് ശ്രമിച്ചെങ്കിലും നടന്നില്ല. പുതിയ പാര്‍ട്ടിയുണ്ടാക്കാനുള്ള തീരുമാനമെടുക്കാനുള്ള കാരണം അതാണ്.

ഈ നില തുടര്‍ന്നാല്‍ കോണ്‍ഗ്രസിന്റെ മേല്‍വിലാസം നഷ്ടപ്പെടും. ഒന്ന് പറയുകയും മറ്റൊന്ന് ചെയ്യുകയും ചെയ്യുന്ന നടപടി ശരിയല്ല. പുതിയ പാര്‍ട്ടി ഉണ്ടാക്കുമ്പോള്‍ രാജ്യസഭാംഗത്വം രാജിവയ്ക്കും. ഒരു കോണ്‍ഗ്രസുകാരനെന്ന നിലയില്‍ ഒരുപാട് കഷ്ടപാടുകളും എതിര്‍പ്പുകളും നേരിടേണ്ടി വന്നിട്ടുണ്ട്. ഈ സമയത്ത് ഞാന്‍ പ്രവര്‍ത്തകരുടെ താത്പര്യമാണ് നോക്കുന്നത്. അവര്‍ പറയുന്നത് ഞാന്‍ ചെയ്യും. എന്നാല്‍ ഇപ്പോള്‍ അവരെ വേദനിപ്പിക്കുന്ന നടപടികളാണ് കോണ്‍ഗ്രസ് നേതൃത്വം ചെയ്യുന്നത്.

കോണ്‍ഗ്രസില്‍ ജനാധിപത്യ പ്രക്രിയ അനിവാര്യമാണ്. കേരളത്തിലെ കോണ്‍ഗ്രസുകാരുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്ന ഒരു നടപടിയുമില്ല. ഇതിന് ഏക പോംവഴി സംഘടനാ തെരഞ്ഞെടുപ്പാണ് . എന്തിനാണ് ഈ തിരഞ്ഞെടുപ്പ് കെപിസിസി വൈകിക്കുന്നത്?

ശരദ് പവാര്‍ കോണ്‍ഗ്രസ് വിട്ട ശേഷം അദ്ദേഹവുമായി രാഷ്ട്രീയമായി ഒന്നും ഞാന്‍ സംസാരിച്ചിട്ടില്ല. ഇപ്പോള്‍ ഡല്‍ഹിയില്‍ പോയപ്പോള്‍ പവാറിന്റെ ഫോണ്‍ വന്നു, സംസാരിക്കാന്‍ സമയം ചോദിച്ചു. അങ്ങനെ അദ്ദേഹവുമായി ചര്‍ച്ച നടത്തിയത്. ഇങ്ങനെയുള്ള നേതാക്കളെ കാണുന്നതിന് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഇഷ്ടം ഞാന്‍ മുമ്പും നോക്കിയിട്ടില്ല.

പ്രകാശ് കാരാട്ടിന്റെ നേതൃത്വത്തില്‍ ഞാന്‍ പ്രത്യേകതയൊന്നും കാണുന്നില്ല. അദ്ദേഹത്തിനെക്കാള്‍ സുര്‍ജിത്തിനെയാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. ഇപ്പോള്‍ മാര്‍ക്സിസ്റ് പാര്‍ട്ടിയിലും മനംമാറ്റം വന്നിരിക്കുന്നു. ഇന്ന് സിപിഎമ്മുമായി സഹകരിക്കാനാവില്ലെന്ന് ഒരു കോണ്‍ഗ്രസുകാരനും പറയാന്‍ സാധിക്കില്ല- കരുണാകരന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+