ആഷ്ദോദ് ചലചിത്രപുരസ്കാരം മാടമ്പ് കുഞ്ഞിക്കുട്ടന്
തിരുവനന്തപുരം: ഇസ്രായേലില്‍ നടന്ന ആഷ്ദോദ് അന്താരാഷ്ട്ര ചലച്ചിത്രോസ്തവത്തില്‍ മികച്ച തിരക്കഥക്കുള്ള അവാര്‍ഡ് മലയാളം സിനിമയായ പരിണാമം നേടി. മാടമ്പ് കുഞ്ഞിക്കുട്ടന്റേതാണ് പരിണാമത്തിന്റെ തിരക്കഥ.
ടെല്‍ അവൈവിലെ ഇന്ത്യന്‍ എംബസി സെക്രട്ടറി അലോക് രാജ് മാടമ്പിനു വേണ്ടി അവാര്‍ഡ് ഏറ്റുവാങ്ങും. സൈനികസേവനത്തില്‍ നിന്നും വിരമിച്ച ഒരാള്‍ക്ക് വീട്ടിലെ പുതിയ സാഹചര്യങ്ങളുമായി ചേര്‍ന്നു പോകുന്നതിലുണ്ടാകുന്ന പ്രശ്നങ്ങളാണ് പരിണാമത്തിന്റെ കഥാതതന്തു. മാടമ്പും ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.
പുതിയ ഇന്ത്യന്‍ സിനിമകളേയും നിര്‍മാതാക്കളേയും പ്രോത്സാഹിപ്പിക്കുന്നതിന് നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ മാനേജിങ്ങ് ഡയറക്ടറും ജൂറി തലവനുമായ ദീപാങ്കര്‍ മുഖോപാദ്ധ്യായക്കും സമഗ്രസംഭാവനക്കുള്ള അവാര്‍ഡ് ലഭിച്ചു. ഇസ്രായേലിലെ ഇന്ത്യന്‍ അംബാസിഡര്‍ അരുണ്‍ സിന്‍ഹയും ചലച്ചിത്രോസ്തവത്തില്‍ പങ്കെടുക്കുന്നുണ്ട്.
ആറ് ഇന്ത്യന്‍ സിനിമകള്‍ ആഷ്ദോദ്ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.












Click it and Unblock the Notifications