പുതിയ പാര്‍ട്ടി നാഷണല്‍ കോണ്‍ഗ്രസ് (ഇന്ദിര)
തിരുവനന്തപുരം: ഐ ഗ്രൂപ്പിന്റെ പുതിയ പാര്‍ട്ടിയുടെ പേര് നാഷണല്‍ കോണ്‍ഗ്രസ് (ഇന്ദിര) എന്നിടാന്‍ തീരുമാനമായി. പാര്‍ട്ടിയുടെ ഭരണഘടനക്കും രൂപമായി.
ചര്‍ക്കയും അതിന്റെ ഇടതുവശത്ത് ഇന്ദിരാഗാന്ധിയുടെ ചിത്രവും ആലേഖനം ചെയ്ത ത്രിവര്‍ണപതാകയായിരിക്കും പാര്‍ട്ടിയുടെ കൊടി. രാഷ്ട്രീയപ്രമേയം മെയ് ഒന്നിന് നടക്കുന്ന കണ്‍വെന്‍ഷനില്‍ അംഗീകരിക്കും. ഇടതുപക്ഷവുമായി കൂട്ടുചേരണമെന്ന നിര്‍ദേശം രാഷ്ട്രീയപ്രമേയത്തിലുണ്ട്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നയങ്ങളെ പ്രമേയത്തില്‍ അതിശക്തമായി വിമര്‍ശിക്കുന്നു. കഴിഞ്ഞ ദിവസം ഐ ഗ്രൂപ്പ് നേതാക്കളുടെ യോഗത്തിലാണ് പ്രമേയം സംബന്ധിച്ച് ധാരണയായത്.
പൊലീസിന്റെ നിയന്ത്രണം ആന്റണി പൊലീസിനെ ഏല്പിച്ചപ്പോള്‍ ഉമ്മന്‍ചാണ്ടി മാഫിയയെ ഏല്പിച്ചുവെന്ന് രാഷ്ട്രീയ പ്രമേയത്തില്‍ കുറ്റപ്പെടുത്തുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ കൃഷി, സാമ്പത്തിക രംഗങ്ങളിലെ തകര്‍ച്ച പൂര്‍ണമായി എന്ന് രാഷ്ട്രീയപ്രമേയത്തില്‍ പറയുന്നു.












Click it and Unblock the Notifications