ആന്റണിയെ തേജോവധം ചെയ്യുന്നു: സുധീരന്‍
കൊല്ലം: കേരളത്തിലെ കോണ്‍ഗ്രസില്‍ എ. കെ. ആന്റണിയെ തേജോവധം ചെയ്യാന്‍ ചിലര്‍ ശ്രമം നടത്തുന്നുണ്ടെന്ന് വി. എം. സുധീരന്‍.
ആരാണ് ഈ നീക്കത്തിന്റെ ഗുണഭാേേക്താവെന്നത് ഇന്നല്ലെങ്കില്‍ നാളെ മറനീക്കി പുറത്തുവരും. ഈ നീക്കം പാര്‍ട്ടിക്ക് ദോഷം മാത്രമേ ചെയ്യുകയുള്ളൂ. എന്നാല്‍ ഇതുകൊണ്ടൊന്നും ആന്റണിയുടെ വ്യക്തിപരമായ മേന്മ ഇല്ലാതാവില്ല- സുധീരന്‍ ചൂണ്ടിക്കാട്ടി. കൊല്ലം പ്രസ് ക്ലബ്ബില്‍ പുസ്തകപ്രകാശന ചടങ്ങിനെത്തിയ അദ്ദേഹം. വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു.
പാര്‍ട്ടിയില്‍ ഒരു പിളര്‍പ്പ് ഒഴിവാക്കാന്‍ കെ. കരുണാകരന്‍ തന്നെ മുന്‍കൈയെടുക്കണം. അദ്ദേഹം ഹൈക്കമാന്റുമായി ചര്‍ച്ച നടത്തണം. നേരത്തെ സോണിയാഗാന്ധിയുമായി അദ്ദേഹം ചര്‍ച്ച ചെയ്തപ്പോള്‍ അന്തരീക്ഷം മാറുകയാണെന്ന സൂചനയുണ്ടായിരുന്നു. എന്നാല്‍ കൊച്ചി റാലിയില്‍ മുരളീധരന്‍ നടത്തിയ പ്രസംഗമാണ് സ്ഥിതി വീണ്ടും വഷളാവാന്‍ കാരണമായത്.
പാര്‍ട്ടി പിളര്‍ത്തിയേ തീരുവെന്ന് ചിലര്‍ വാശിപിടിക്കുമ്പോള്‍ പിളര്‍പ്പിലൂടെ പാര്‍ട്ടിയില്‍ നിന്ന് അവരെ പറഞ്ഞയക്കാം എന്ന് കരുതുന്നവരുമുണ്ടെന്ന് സുധീരന്‍ പറഞ്ഞു.












Click it and Unblock the Notifications