സ്മാര്‍ട്ടി സിറ്റി: സര്‍ക്കാരിന് 9% ഓഹരി
കൊച്ചി: കൊച്ചിയില്‍ ആരംഭിക്കുന്ന സ്മാര്‍ട്ട് സിറ്റിയില്‍ സസ്ഥാന സര്‍ക്കാരിന് ഒന്‍പതു ശതമാനം ഓഹരിയുണ്ടാകും. ഭരണ പരമായ പങ്കാളിത്തം ഉണ്ടാവില്ല.
സംസ്ഥാന സര്‍ക്കാരിന്റെയും ദുബായ് ഇന്റര്‍നെറ്റ് സിറ്റിയുടെയും സംയുക്ത സംരംഭമെന്നായിരിക്കും സ്മാര്‍ട്ട് സിറ്റി അറിയപ്പെടുക. സ്മാര്‍ട്ട് സിറ്റിക്കായി കൈമാറ്റം ചെയ്യപ്പെടുമെങ്കിലും ഇന്‍ഫോ പാര്‍ക്ക് അതേ പേരില്‍ തന്നെയാണ് തുടര്‍ന്നും അറിയപ്പെടുക. ഇപ്പോള്‍ ഇന്‍ഫോ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് അതേ രീതിയില്‍ തുടരാം. വിപ്രോ, എല്‍ആന്‍ഡ് ടി എന്നീ കമ്പനികള്‍ക്ക് വിറ്റ സ്ഥലം ഉള്‍പ്പെടെയാണ് സ്മാര്‍ട്ട് സിറ്റിക്ക് കൈമാറിയിരിക്കുന്നത്. ഇവരുമായുള്ള കരാര്‍ വ്യവസ്ഥകളില്‍ ഒരു മാറ്റവും വരുത്തില്ലെന്ന് ഇന്റര്‍നെറ്റ് സിറ്റി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കാന്‍ ഇന്‍ഫോ പാര്‍ക്ക് കൈമാറുക മാത്രമാണ് ചെയ്തതെന്നും വില്‍പനയല്ലിതെന്നും സര്‍ക്കാര്‍ പറയുന്നു. പാര്‍ക്ക് കെട്ടിപ്പടുക്കാന്‍ സര്‍ക്കാരിന് ചെലവായ തുകയും വസ്തുവിന്റെ മൂല്യവും നടന്നുകൊണ്ടിരിക്കുന്ന വികസന പ്രവര്‍ത്തനങ്ങളുടെ മൂല്യവുമെല്ലാം കണക്കാക്കിയാണ് കൈമാറ്റം.
സര്‍ക്കാര്‍ നയങ്ങള്‍ക്ക് വിധേയമായിട്ടായിരിക്കും സ്മാര്‍ട്ട് സിറ്റിയുടെ പ്രവര്‍ത്തനം. എന്നാല്‍ സ്വതന്ത്ര വ്യാപാര മേഖലയായാണ് ഇന്‍ര്‍നെറ്റ് സിറ്റി ദുബായില്‍ പ്രവര്‍ത്തിക്കുന്നത്.












Click it and Unblock the Notifications