കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് പുതിയ നേതൃത്വം വരും: നഖ്വി

  • By Staff
Google Oneindia Malayalam News

റാംപുര്‍: പുതിയ നേതാവിന്റെ കീഴിലായിരിക്കും അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപി മത്സരിക്കുകയെന്ന് പാര്‍ട്ടി വൈസ്പ്രസിഡന്റ് മുക്താര്‍ അബ്ബാസ് നഖ്വി. യുവനിരയില്‍ നിന്നായിരിക്കും പുതിയ നേതാവെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിയുടെ യുവനിരക്കായി വാജ്പേയിയും അദ്വാനിയും വഴിമാറിക്കൊടുക്കണമെന്ന ആര്‍എസ്എസ് നേതാവ് സുദര്‍ശന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് നഖ്വിയുടെ ഈ വെളിപ്പെടുത്തല്‍.

ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കാന്‍ നേതൃനിരയില്‍ അദ്വാനിയും വാജ്പേയിയും എന്നുമുണ്ടായിരിക്കും. എന്നാല്‍ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഒരു പുതിയ നേതാവുണ്ടായിരിക്കും. വാജ്പേയിയുടെയും അദ്വാനിയുടെയും ശിക്ഷണത്തിലൂടെ ഉയര്‍ന്നുവരുന്ന യുവനേതാവിനെ അംഗീകരിക്കാന്‍ ബിജെപി അംഗങ്ങള്‍ തയ്യാറാണ്.

സംഘ്പരിവാറും ബിജെപിയും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. അടുത്ത തിരഞ്ഞെടുപ്പില്‍ സംഘ്പരിവാറിന്റെ ദേശീയതയും നെഹ്റു-ഗാന്ധി പരിവാറിന്റെ കുടുംബ രാഷ്ട്രീയവുമായായിരിക്കും മത്സരം നടക്കുന്നത്.

യുപിയിലെ സമാജ്പാദി പാര്‍ട്ടിയുടെ നിലപാട് ദുരൂഹമാണ്. കേന്ദ്രസര്‍ക്കാര്‍ പാര്‍ട്ടി നേതാക്കളുടെ ഫോണ്‍കോളുകള്‍ ചോര്‍ത്തുന്നുവെന്ന് ആരോപണമുന്നയിക്കുമ്പോഴും അവര്‍ കേന്ദ്രസര്‍ക്കാരിന് പിന്തുണ നല്‍കുന്നു. ഇത് അവരുടെ കച്ചവടതന്ത്രമാണെങ്കില്‍ ഒരു ഘട്ടത്തില്‍ കേന്ദ്രസര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാനും അവര്‍ മടിക്കില്ലെന്ന് നഖ്വി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X