ചെലവു കുറഞ്ഞ ആഭ്യന്തര വിമാന സര്‍വീസ് തുടങ്ങും
അബുദാബി: എയര്‍ ഇന്ത്യാ എക്സ്പ്രസ്സിന്റെ മാതൃകയില്‍ ചെലവ് കുറഞ്ഞ ആഭ്യന്തര വിമാന സര്‍വീസ് തുടങ്ങുമെന്ന് കേന്ദ്രവ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേല്‍ അറിയിച്ചു. ഇന്ത്യ ഷട്ടില്‍ എന്ന പേരില്‍ ഈ വര്‍ഷം അവസാനത്തോടെയാണ് സര്‍വീസ് തുടങ്ങാന്‍ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്തു നിന്നുള്ള ആദ്യത്തെ എയര്‍ ഇന്ത്യാ എക്സ്പ്രസ് അബുദാബിയിലെത്തിയതിന് ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ അലയന്‍സ് എയര്‍ പുന:സംവിധാനം ചെയ്ത് ഇന്ത്യ ഷട്ടില്‍ എന്ന പേരില്‍ ചെലവ് കുറഞ്ഞ വിമാന സര്‍വീസ് തുടങ്ങുകയാണ് ചെയ്യുന്നത്. ഇന്ത്യ ഷട്ടില്‍ സര്‍വീസിനായി ആദ്യഘട്ടത്തില്‍ അഞ്ച് വിമാനങ്ങള്‍ വാടകയ്ക്കെടുക്കും. ആദ്യവിമാനം ഡിസംബര്‍ അവസാനത്തോടെയും അഞ്ചാമത്തെ വിമാനം അടുത്ത വര്‍ഷം മാര്‍ച്ചോടെയും സര്‍വീസ് ആരംഭിക്കും.
കേരളത്തില്‍ നിന്ന് മസ്കറ്റിലേക്കുള്ള എയര്‍ ഇന്ത്യാ എക്സ്പ്രസ് സര്‍വീസ് മെയ് മൂന്ന് മുതല്‍ തുടങ്ങുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. അടുത്ത വര്‍ഷം എയര്‍ ഇന്ത്യ എക്സ്പ്രസ്സിന്റെ വാടകയ്ക്കെടുത്ത നാല് വിമാനങ്ങള്‍ കൂടി സര്‍വീസ് ആരംഭിക്കും. ഇതോടെ എയര്‍ ഇന്ത്യ എക്സ്പ്രസ്സിന്റെ വിമാനങ്ങള്‍ 18 ആകും.












Click it and Unblock the Notifications