മന്ത്രിയുടെ കാര്‍ പൊലീസ് വാനുമായി കൂട്ടിയിടിച്ചു
കോഴിക്കോട്: ആരോഗ്യ മന്ത്രി കെ.കെ.രാമചന്ദ്രന്റെ കാര്‍ കോഴിക്കോട് മലാപ്പറമ്പ് വച്ച് എ. ആര്‍. ക്യാമ്പിലെ പോലീസ് വാനുമായി കൂട്ടിയിടിച്ചു. പരിക്കേല്‍ക്കാതെ മന്ത്രി രക്ഷപ്പെട്ടു.
ഏപ്രില്‍ 30 ശനിയാഴ്ച രാവിലെയാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തില്‍ മന്ത്രിയുടെ കാറിന്റെ പിന്‍വശത്തെ ഡോര്‍ തകര്‍ന്നു.
മന്ത്രിയോടൊപ്പം കാറിലുണ്ടായിരുന്നവരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വയനാട്ടിലേക്ക് പോകുകയായിരുന്ന മന്ത്രി മറ്റൊരു കാറില്‍ യാത്ര തുടര്‍ന്നു.












Click it and Unblock the Notifications