യുവമോര്‍ച്ച സമ്മേളനം അദ്വാനി ഉത്ഘാടനം ചെയ്യും
കോഴിക്കോട്: ഭാരതീയ യുവമോര്‍ച്ചാ സംസ്ഥാനസമ്മേളനം ഏപ്രില്‍ 29 വെള്ളിയാഴ്ച കുറ്റിപ്പുറത്താരംഭിക്കും. മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനം ബിജെപി ദേശീയ പ്രസിഡന്റ് എല്‍.കെ അദ്വാനി ഉദ്ഘാടനം ചെയ്യും.
സമ്മേളനത്തില്‍ പങ്കെടുക്കാനായി അദ്വാനി വെള്ളിയാഴ്ച രാവിലെ 11.40ന് വിമാനമാര്‍ഗം കരിപ്പൂരിലെത്തിച്ചേര്‍ന്നു. പി.എസ് ശ്രീധരന്‍ പിള്ള, ഒ.രാജഗോപാല്‍, എല്‍. ഗണേശന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു.
അദ്വാനിക്കു പുറമെ മുതിര്‍ന്ന ബിജെപി നേതാക്കളായ ഒ.രാജഗോപാല്‍, എല്‍.ഗണേശന്‍, സി.കെ പത്മനാഭന്‍, അഡ്വ. പി.ശ്രീധരന്‍ പിള്ള തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
സമ്മേളനത്തോടനുബന്ധിച്ച് പ്രവര്‍ത്തകരുടെ റാലിയും സംഘടിപ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications