Get Updates
Get notified of breaking news, exclusive insights, and must-see stories!

കരുണാകരന്റെ പ്രസ്താവന ഗൗരവമുള്ളത്: അദ്വാനി

തിരുനാവായ: കോണ്‍ഗ്രസ് വര്‍ഗീയവല്‍കരിക്കപ്പെട്ടുവെന്ന കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്റെ പ്രസ്താവന സംസ്ഥാനത്തെ ജനങ്ങള്‍ ഗൗരവമായെടുക്കണമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ എല്‍. കെ. അദ്വാനി ആവശ്യപ്പെട്ടു.

ഭാരതീയ യുവമോര്‍ച്ചാ കണ്‍വെന്‍ഷനോടനുബന്ധിച്ച് നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സിപിഎമ്മും കോണ്‍ഗ്രസും ചേര്‍ന്ന് ജനങ്ങളെ വഞ്ചിക്കുകയാണ്. മന്‍മോഹന്‍ സിംഗ് സര്‍ക്കാരിന്റെ ചില സാമ്പത്തിക നയങ്ങള്‍ക്കെതിരെ സിപിഎം വിമര്‍ശനങ്ങളുന്നയിക്കുന്നത് ജനങ്ങളെ കബളിപ്പിക്കാനുള്ള മാര്‍ഗം മാത്രമാണ്. കേരളത്തില്‍ കോണ്‍ഗ്രസിന്റെ ശത്രുക്കളായവര്‍ കേന്ദ്രത്തില്‍ മിത്രങ്ങളാണ്. ഇത്തരമൊരു പ്രതിഭാസം തന്റെ ജീവിതത്തില്‍ ആദ്യമായാണ് കാണുന്നത്. കേന്ദ്രത്തില്‍ കോണ്‍ഗ്രസിനെ സിപിഎം വിമര്‍ശിക്കുകയും മുന്നറിയിപ്പു നല്‍കുകയും ചെയ്യുന്നു. എന്നാല്‍ തങ്ങളുടെ വിമര്‍ശനങ്ങള്‍ കാര്യമായെടുക്കേണ്ടെന്ന് സിപിഎം തന്നെ പറയുകയും ചെയ്യുന്നു.

ഇതുവരെ മത്സരം സിപിഎമ്മും കോണ്‍ഗ്രസും തമ്മിലായിരുന്നു. ഇപ്പോള്‍ ഈ രണ്ടു പാര്‍ട്ടികള്‍ക്കുമുള്ളിലാണ് മത്സരം നടക്കുന്നത്.

എല്ലാ തീരുമാനങ്ങളെയും സ്വാധീനിക്കുന്ന റെയില്‍വേ മന്ത്രി ലാലു പ്രസാദ് യാദവ് യുപിഎ സര്‍ക്കാരിന് ബാധ്യതയാകുമെന്നും ബീഹാറില്‍ 15 വര്‍ഷം ലാലു തെറ്റായ ഭരണരീതിയാണ് കൈക്കൊണ്ടെതെന്നും അദ്വാനി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+