Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐ ഗ്രൂപ്പ് സമ്മേളനത്തിന് വേദിയൊരുങ്ങി

തൃശൂര്‍: മെയ് ഒന്ന് ഞായറാഴ്ച നടക്കുന്ന ഐ ഗ്രൂപ്പ് സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ അന്ത്യഘട്ടത്തില്‍. ശക്തന്‍ തമ്പുരാന്‍ പാലസിന് അടുത്തായി 40,000 ചതുരശ്രയടിയിലുള്ള പന്തലിന്റെ നിര്‍മാണം ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ട്.

200 നേതാക്കള്‍ക്ക് ഇരിക്കാവുന്ന സൗകര്യം സമ്മേളന സ്ഥലത്തെ സ്റേജിനുണ്ടാവും. 15,000ഓളം പ്രവര്‍ത്തകരെ ഉള്‍ക്കൊള്ളിക്കാവുന്ന പന്തലാണ് ഒരുക്കിയിരിക്കുന്നത്.

പ്രതിനിധികള്‍ക്കും വൊളന്റിയര്‍മാര്‍ക്കും പ്രത്യേക ബാഡ്ജുകള്‍ നല്‍കും. ബാഡ്ജുകളുടെ അച്ചടി പൂര്‍ത്തിയായിട്ടുണ്ട്. യോഗത്തിനുള്ള ഒരുക്കങ്ങളുടെ തിരക്കിലാണ് ജില്ലയിലെ ഐ ഗ്രൂപ്പ് നേതാക്കള്‍. കണ്‍വെന്‍ഷന്‍ സംഘാടക സമിതി ചെയര്‍മാന്‍ വി. ബലറാമിന് പുറമെ ടി. വി. ചന്ദ്രമോഹന്‍ എംഎല്‍, സി. എന്‍. ഗോവിന്ദന്‍ക്കുട്ടി എന്നിവരാണ് ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

1,160 മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളില്‍ നിന്ന് അഞ്ച് വീതം തിരഞ്ഞെടുത്ത പ്രതിനിധികളെ കണ്‍വെന്‍ഷനില്‍ ഉള്‍പ്പെടുത്തുമെന്നാണ് സംഘാടകര്‍ അവകാശപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+