Get Updates
Get notified of breaking news, exclusive insights, and must-see stories!

സിനിമാ നിര്‍മാതാവ് കൊല്ലപ്പെട്ട നിലയില്‍

തൃക്കാക്കര: എറണാകുളം ജില്ലയിലെ കാക്കനാടിനടുത്ത് വാഴക്കാലയില്‍ സിനിമാ നിര്‍മ്മാതാവിനെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി.

ഷബ്നം മന്‍സിലില്‍ കെ.കെ.മുഹമ്മദാലിയെയാണ് കൊലപ്പെടുത്തിയ നിലയില്‍ കണ്ടത്. കട്ടിലില്‍ കെട്ടിയിട്ട നിലയിലായിരുന്നു മൃതദേഹം.

ഭര്‍ത്താവുദ്യോഗം, ഇപ്പോള്‍ നിര്‍മാണത്തിലിരിക്കുന്ന ചന്ദ്രക്കലമാനത്ത് എന്നീ സിനിമകളുടെ നിര്‍മ്മാതാവാണ്.

കുടുംബസമേതം വാഴക്കാല ഷബ്ന മന്‍സിലില്‍ താമസിക്കുന്ന മുഹമ്മദാലിയുടെ ഭാര്യയും മക്കളും മൂന്നുദിവസമായി മൂവാറ്റുപുഴ പനങ്കരയിലെ ഭാര്യവീട്ടിലായിരുന്നു. ഏപ്രില്‍ 29 വെള്ളിയാഴ്ച രാത്രി 10 മണിയോടെ തൊട്ടുടുത്തു താമസിക്കുന്ന ജ്യേഷ്ഠന്റെ വീട്ടിലേക്കു ഫോണ്‍ ചെയ്ത് താന്‍ വൈകീയേ എത്തുകയുള്ളൂവെന്നും തനിക്കുള്ള ഭക്ഷണം വീട്ടില്‍ വച്ചേക്കാനും മുഹമ്മദാലി പറഞ്ഞിരുന്നു. ഇതനുസരിച്ച് ജ്യേഷ്ഠന്റെ മകന്‍ ഭക്ഷണം മുഹമ്മദാലിയുടെ വീട്ടില്‍ വച്ചിട്ടുപോയി.

ഏപ്രില്‍ 30 ശനിയാഴ്ച മുഹമ്മദാലിയെ വിളിക്കാനെത്തിയ ജേഷ്ഠന്റെ മകള്‍ വിളിച്ചിട്ടും മുഹമ്മദാലി എഴുന്നേല്‍ക്കാതിരുന്നതിനെ തുടര്‍ന്ന് അടുത്ത വീട്ടില്‍ വിവരമറിയിച്ചപ്പോഴാണ് മരിച്ച വിവരം പുറത്തറിഞ്ഞത്.

മോഷണശ്രമമാണ് കൊലപാതകത്തിന് കാരണമായതെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ് ചെയ്തിട്ടില്ല.

സിനിമാ നിര്‍മാതാവ് ഇസ്മായില്‍ വാഴക്കാലയുടെ സഹോദരനാണ് മുഹമ്മദാലി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+